മീനെന്ന് കരുതി നോക്കി, കണ്ടത് കുഞ്ഞിക്കൈകള്‍; മുങ്ങിത്താഴ്ന്ന രണ്ടു വയസുകാരിയെ രക്ഷിച്ച് യുവാക്കള്‍

സഫിന ഫാത്തിമ എന്ന കുഞ്ഞിനെയാണ് ബാലു, സുനില്‍ എന്നീ യുവാക്കള്‍ ജീവിതത്തിലേക്ക് കൈപിടിച്ചു  ഉയര്‍ത്തിയത്
മീനെന്ന് കരുതി നോക്കി, കണ്ടത് കുഞ്ഞിക്കൈകള്‍; മുങ്ങിത്താഴ്ന്ന രണ്ടു വയസുകാരിയെ രക്ഷിച്ച് യുവാക്കള്‍

ആലപ്പുഴ; കുളത്തില്‍ മുങ്ങിത്താഴ്ന്ന രണ്ടു വയസുകാരിയ്ക്ക് രക്ഷകരായി മീന്‍ പിടിക്കാനെത്തിയ രണ്ട് യുവാക്കള്‍. ആലപ്പുഴ മുഹമ്മയിലാണ് സംഭവമുണ്ടായത്. സഫിന ഫാത്തിമ എന്ന കുഞ്ഞിനെയാണ് ബാലു, സുനില്‍ എന്നീ യുവാക്കള്‍ ജീവിതത്തിലേക്ക് കൈപിടിച്ചു  ഉയര്‍ത്തിയത്. 

കുളത്തില്‍ മീന്‍ പിടിക്കാന്‍ എത്തിയതായിരുന്നു ബാലുവും സുനിലും. വെള്ളത്തില്‍ അനക്കം കണ്ട് മീനാണെന്നു കരുതി നോക്കുകയായിരുന്നു. എന്നാല്‍ മീനിന് പകരം അവര്‍ കണ്ടത്ത് ഒരു കുഞ്ഞിക്കൈ ആണ്. അതിര്‍ത്തിവേലി പൊളിച്ച് കുളത്തിലേക്ക് എടുത്തുചാടി ഇവര്‍ കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു. 
 
മണ്ണഞ്ചേരി കാവുങ്കല്‍ രണ്ടാംവാര്‍ഡ് വടക്കേ തൈയില്‍ നിഷാദിന്റെയും ആലപ്പുഴ അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ ഓഫീസിലെ വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ സൗമിലയുടെയും മകളാണ് സഫിന ഫാത്തിമ. മൂന്ന് മക്കളുള്ള ദമ്പതിമാരുടെ ഇരട്ടകളില്‍ ഒരാളാണ് അപകടത്തില്‍പ്പെട്ടത്.ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ സഹോദരങ്ങളോടൊപ്പം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയായിരുന്നു അപകടം. 

കാവുങ്കലില്‍ സ്ഥിരതാമസമാക്കിയ ചെറുകോട് വീട്ടില്‍ ബാലുവും അനന്തരവന്‍ മുഹമ്മ ആര്യക്കര ഭഗവതിവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയായ എസ്.സുനിലും ചൂണ്ടയുമായി സൈക്കിളില്‍ വരുമ്പോഴാണ് കുളത്തില്‍ അനക്കം കാണുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com