ശ്രിചിത്രയിൽ ഇനി മുതൽ സൗജന്യ ചികിത്സയ്ക്ക് നിയന്ത്രണം; 'രോ​ഗിക്ക് വീട് പാടില്ല, കുടുംബത്തിൽ ഒരു വിധവയെങ്കിലും വേണം', വിചിത്ര നിര്‍ദേശങ്ങള്‍ 

കര്‍ശന ഉപാധികളാണ് ചികിത്സാ ഇളവിനായി മുന്നോട്ടുവയ്ക്കുന്നത്
ശ്രിചിത്രയിൽ ഇനി മുതൽ സൗജന്യ ചികിത്സയ്ക്ക് നിയന്ത്രണം; 'രോ​ഗിക്ക് വീട് പാടില്ല, കുടുംബത്തിൽ ഒരു വിധവയെങ്കിലും വേണം', വിചിത്ര നിര്‍ദേശങ്ങള്‍ 

തിരുവനന്തപുരം: ശ്രിചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിൽ സൗജന്യചികിത്സയ്ക്ക് നിയന്ത്രണം.  അധികസഹായമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സൗജന്യ ചികിത്സയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്. നിയന്ത്രണം മറ്റന്നാള്‍ മുതല്‍ നിലവില്‍ വരും. 

ചികിത്സാ ഇളവ് ലഭിക്കാൻ സർക്കാർ രേഖകൾ നിർബന്ധമാക്കികൊണ്ടാണ് തീരുമാനം. കര്‍ശന ഉപാധികളാണ് ചികിത്സാ ഇളവിനായി മുന്നോട്ടുവയ്ക്കുന്നത്.നിലവിൽ ദാരിദ്ര രേഖക്ക് താഴെയുള്ളവർക്ക് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ചികിത്സ പൂർണ്ണമായും സൗജന്യമായിരുന്നു. എന്നാൽ പുതിയ ഉത്തരവ് പ്രകാരം ബിപിഎൽ വിഭാഗക്കാരെ 'എ', 'ബി' എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തരംതിരിക്കുന്നു. 

ഗവേണിംഗ് ബോഡി നിശ്ചയിക്കുന്ന ഒൻപത് മാനദണ്ഡങ്ങളിൽ ഏഴെണ്ണമെങ്കിലും പാലിക്കപ്പെട്ടാൽ മാത്രമേ പിന്നോക്കപട്ടികയിൽ ഉൾപ്പെടുത്തുകയൊള്ളു. രോഗി വീടില്ലാത്ത ആളാകണം, കുടുംബത്തിൽ വിധവ ഉണ്ടാകണം, വസ്തു തീരെ കുറവാകണം, കുടുംബത്തിൽ ഒരു മാറാരോഗിയെങ്കിലും ഉണ്ടാകണം, പട്ടികജാതി പട്ടിക വർഗ്ഗ കുടുംബങ്ങളിൽ സ്ഥിരവരുമാനമുള്ള ഒരാളും ഇല്ലാത്തയാളാകണം എന്നിങ്ങനെയാണ് മാനദണ്ഡങ്ങൾ. ഡിസംബർ ഒന്ന് മുതൽ ഈ മാനദണ്ഡങ്ങൾ അനുസരിച്ച് മാത്രമാകും സൗജന്യ ചികിത്സ.

മാനദണ്ഡങ്ങൾ പാലിക്കുന്നെന്ന് കണ്ടത്തിയാലും സ്ഥാപനത്തിന്റെ വിജിലൻസ് വിഭാഗത്തിന്റെ വിശദ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും സൗജന്യ ചികിത്സ ലഭിക്കുക. പ്രതിവർഷം എത്രപേർക്ക് സൗജന്യചികിത്സ നൽകുമെന്നത് സ്ഥാപനത്തിന്റെ വരുമാനത്തിന്റെ അടിസ്ഥാനത്തിലാകും തീരുമാനിക്കുക. കേന്ദ്ര-സംസ്ഥാന സർക്കാരുകളില്‍ നിന്ന് ഇതിനായി സാമ്പത്തിക സഹായം കിട്ടുന്നില്ലെന്നും ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com