ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിച്ചേക്കും: സിബിഐക്ക് വേണ്ടി ഹാജരാകുന്നത് തുഷാര്‍ മേത്ത

കേസില്‍ വിശദമായ വാദം കേള്‍ക്കാന്‍ ഭരണഘടന ബെഞ്ച് തീരുമാനിക്കുകയാണെങ്കില്‍ ലാവലിന്‍ കേസ് വേറെ ഏതെങ്കിലും ദിവസത്തേക്ക് മാറ്റിവെക്കും. 
ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിച്ചേക്കും: സിബിഐക്ക് വേണ്ടി ഹാജരാകുന്നത് തുഷാര്‍ മേത്ത

ഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിച്ചേക്കും. കശ്മീര്‍ കേസുകള്‍ പരിഗണിക്കുന്ന ഭരണഘടന ബെഞ്ചിലെ നടപടികള്‍ തീര്‍ന്നാല്‍ മാത്രമേ ലാവലിന്‍ കേസ് പരിഗണിക്കൂ. കേസ് പരിഗണിക്കുകയാണെങ്കില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആയിരിക്കും സിബിഐക്ക് വേണ്ടി ഹാജരാവുക. 

മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ആയിരിക്കും ഹാജരാകുക. ജസ്റ്റിസ് എന്‍വി രമണ അദ്ധ്യക്ഷനായ മൂന്നാം നമ്പര്‍ കോടതിയിലെ പരിഗണന പട്ടികയില്‍ ആദ്യത്തെ കേസായാണ് എസ്എന്‍സി ലാവലിന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

അതേസമയം, ഇതേ കോടതിയില്‍ ജസ്റ്റിസ് എന്‍വി രമണ അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് രാവിലെ പത്തര മണിമുതല്‍ ജമ്മുകശ്മീര്‍ ഹര്‍ജികളാകും ആദ്യം പരിഗണിക്കുക. കേസില്‍ വിശദമായ വാദം കേള്‍ക്കാന്‍ ഭരണഘടന ബെഞ്ച് തീരുമാനിക്കുകയാണെങ്കില്‍ ലാവലിന്‍ കേസ് വേറെ ഏതെങ്കിലും ദിവസത്തേക്ക് മാറ്റിവെക്കും.

2017 ഓഗസ്റ്റ് 23ന് ലാല്ലിന്‍ കേസില്‍ പിണറായി വിജയനെയും ഉദ്യോഗസ്ഥരമായ കെ മോഹന ചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവരെയും കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കി. ഇത് ചോദ്യം ചെയ്താണ് സിബിഐ സുപ്രീംകോടതിയിലെത്തിയത്. ഉദ്യോഗസ്ഥരായിരുന്ന കസ്തൂരി രങ്ക അയ്യര്‍, ആര്‍ ശിവദാസന്‍, കെ ജി രാജശേഖരന്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിച്ചു. അതിനെതിരെ ഈ ഉദ്യോഗസ്ഥര്‍ നല്‍കിയ ഹര്‍ജിയും സുപ്രീംകോടതിക്ക് മുമ്പിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com