'യുവാക്കളെ അവഗണിച്ചു'; ഷാനിമോള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മത്സരത്തിന്, കോണ്‍ഗ്രസില്‍ പടയൊരുക്കം ശക്തം

അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം ശക്തമാകുന്നു.
'യുവാക്കളെ അവഗണിച്ചു'; ഷാനിമോള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മത്സരത്തിന്, കോണ്‍ഗ്രസില്‍ പടയൊരുക്കം ശക്തം

അരൂര്‍: അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം ശക്തമാകുന്നു. വിമത സ്ഥാനാര്‍ത്ഥിയായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഗീതാ അശോകന്‍ രംഗത്തെത്തി. ഉപതെരഞ്ഞെടുപ്പില്‍ യുവജനങ്ങളെ അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ് മത്സരിക്കുന്നതെന്ന് ഗീത അശോകന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

യോഗ്യതയുള്ള ധാരാളം പേര്‍ ഉണ്ടായിട്ടും ഷാനിമോള്‍ക്ക് വീണ്ടും അവസരം നല്‍കിയത് ശരിയായില്ല. എല്ലാവരുടെയും പിന്തുണയോടുകൂടിയല്ല, ചില നേതാക്കളുടെ പിന്തുണയോടുകൂടിയാണ് ഷാനിമോള്‍ മത്സര രഗത്തെത്തിയത്. വിജയ സാധ്യത നോക്കിയിട്ടല്ല അരൂരില്‍ ഷാനിമോള്‍ ഉസ്മാനെ സ്ഥാനാര്‍ത്ഥിയാക്കിയത്. അങ്ങനെയാകാന്‍ സാധ്യത കുറവാണ്. കാരണം നിരവധി തവണ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് തോറ്റയാളാണ് ഷാനിമോളെന്നും ഗീത അശോകന്‍ പറഞ്ഞു.

അതേസമയം, മണ്ഡലത്തില്‍ ഷാനിമോള്‍  പ്രചാരണം സജീവമാക്കി. സ്വീകരണ പര്യടനങ്ങള്‍ ഈ മാസം ഏഴിന് തുടങ്ങും. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ കവലകളിലും തൊഴില്‍ശാലകളിലും മറ്റും ഷാനിമോള്‍ വോട്ട് തേടിയെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com