മഴ ഇന്നും കനക്കും, ഇടുക്കിയില്‍ യെല്ലോ അലര്‍ട്ട്; എറണാകുളത്ത് വ്യാപക മഴ 

ഇടുക്കിയില്‍ ഇന്നു ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
മഴ ഇന്നും കനക്കും, ഇടുക്കിയില്‍ യെല്ലോ അലര്‍ട്ട്; എറണാകുളത്ത് വ്യാപക മഴ 

തിരുവനന്തപുരം: ഇടുക്കിയില്‍ ഇന്നു ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെമുതല്‍ ഒരിടത്തും കനത്ത മഴയ്ക്കു സാധ്യതയില്ല. ബുധനാഴ്ച അര്‍ധരാത്രി എറണാകുളം നഗരത്തില്‍ ശക്തമായ മഴയാണ് ലഭിച്ചത്. ഒരു മണിക്കൂര്‍ നീണ്ടുനിന്ന മഴയില്‍ വാഹനഗതാഗതം തടസ്സപ്പെട്ടു.ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ഇടവപ്പാതിക്കാലത്ത് കേരളത്തില്‍ 14% അധിക മഴയാണു ലഭിച്ചത്. 

ശരാശരി 2049 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 2345 മില്ലീമീറ്റര്‍ മഴ പെയ്തു. കോഴിക്കോട് (44 % അധികം), പാലക്കാട് (39), എറണാകുളം (30) ജില്ലകളിലാണ് കൂടുതല്‍ മഴ ലഭിച്ചത്. അതേസമയം, ഇടുക്കി (11) വയനാട് (6) ജില്ലകളില്‍ മഴ ശരാശരിയിലും കുറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com