അടിച്ചുമോനെ 23 കോടി; അബുദാബി ബിഗ് ടിക്കറ്റില്‍ മലയാളിക്ക് ഭാഗ്യദേവതയുടെ കടാക്ഷം

ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹം ( ഏകേദശം 23 കോടി രൂപ) മലയാളിയായ ജെഎം മുഹമ്മദ് ഫയാസിന് ലഭിച്ചു
അടിച്ചുമോനെ 23 കോടി; അബുദാബി ബിഗ് ടിക്കറ്റില്‍ മലയാളിക്ക് ഭാഗ്യദേവതയുടെ കടാക്ഷം

അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹം ( ഏകേദശം 23 കോടി രൂപ) മലയാളിയായ ജെഎം മുഹമ്മദ് ഫയാസിന് ലഭിച്ചു. ഒരു ലക്ഷം മുതല്‍ 50,000 ദിര്‍ഹം വരെ സമ്മാനമായി ലഭിച്ച മറ്റ് 5 ഇന്ത്യക്കാരില്‍ നാല് മലയാളികള്‍ ഉണ്ട്. 

സപ്തംബര്‍ മാസം 30ാംതിയതി എടുത്ത 059070 എന്ന നമ്പറിലായിരുന്നു ഭാഗ്യം. ടിക്കറ്റെടുത്ത് നാലാം നാളാണ് ഫയാസ് കോടീശ്വരനായി മാറിയത്. ബിഗ് ടിക്കറ്റിലെ ഒന്നാം സമ്മാനം നേടിയെന്ന് അധികൃതര്‍ അറിയിച്ചപ്പോള്‍ ഫയാസിന് വിശ്വസിക്കാനായില്ല.

കഴിഞ്ഞ മാസത്തെ ബിഗ്ടിക്കറ്റിന്റെ ഒന്നാം സമ്മാനം ഫിലിപ്പൈന്‍ കുടുംബത്തിനാണ് ലഭിച്ചത്. 20 വര്‍ഷമായി ദുബായില്‍ താമസിക്കുന്ന മെറിലി ഡേവിഡിനെയാണ് ഭാഗ്യം കടാക്ഷിച്ചത്. തന്റെ കുടുംബത്തില്‍ തന്നെയുള്ള ഒന്‍പത് പേരുമായി ചേര്‍ന്നായിരുന്നു മെറിലി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലേക്കുള്ള 172193ാം നമ്പര്‍ ടിക്കറ്റെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com