രക്തസാക്ഷിയുടെ പേരില്‍ സത്യപ്രതിജ്ഞ; വിദ്യാര്‍ഥി യൂണിയനു സസ്‌പെന്‍ഷന്‍

യൂണിയന്‍ ഭാരവാഹികള്‍ രക്തസാക്ഷികളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തതിനു വിദ്യാര്‍ഥി യൂണിയനു സസ്‌പെന്‍ഷന്‍.
രക്തസാക്ഷിയുടെ പേരില്‍ സത്യപ്രതിജ്ഞ; വിദ്യാര്‍ഥി യൂണിയനു സസ്‌പെന്‍ഷന്‍

കൊല്ലം: യൂണിയന്‍ ഭാരവാഹികള്‍ രക്തസാക്ഷികളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തതിനു വിദ്യാര്‍ഥി യൂണിയനു സസ്‌പെന്‍ഷന്‍. കൊല്ലം എസ്എന്‍ കോളജിലെ വിദ്യാര്‍ഥി യൂണിയനാണു താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തത്. കോളജ് കൗണ്‍സില്‍ യോഗത്തിന്റേതാണു തീരുമാനം.

റിട്ടേണിങ് ഓഫിസര്‍ നല്‍കിയ സത്യപ്രതിജ്ഞയിലെ അവസാന വാചകം 'എന്നില്‍ അര്‍പ്പിതമായ കര്‍ത്തവ്യം സത്യസന്ധമായും നിഷ്പക്ഷമായും കൃത്യതയോടെയും നിര്‍വഹിക്കുമെന്നു ദൃഢപ്രതിജ്ഞ ചെയ്യുന്നു' എന്നായിരുന്നു. പ്രന്‍സിപ്പല്‍ ഇങ്ങനെ തന്നെ ചൊല്ലിക്കൊടുത്തു. എന്നാല്‍ യൂണിയന്‍ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവര്‍ 'അനശ്വര രക്തസാക്ഷി ശ്രീകുമാറിന്റെ നാമധേയത്തില്‍' എന്നു പ്രതിജ്ഞ എടുക്കുകയായിരുന്നു.

സത്യപ്രതിജ്ഞാ വാചകം തിരുത്തുന്നതു നിയമലംഘനമാണെന്നും ഭാരവാഹികള്‍ ചുമതലയേല്‍ക്കാന്‍ അനുവദിക്കരുതെന്നും റിട്ടേണിങ് ഓഫിസര്‍ റിപ്പോര്‍ട്ട് നല്‍കിയതോടെ പ്രിന്‍സിപ്പല്‍ കൗണ്‍സില്‍ യോഗം വിളിച്ചു ചേര്‍ക്കുകയായിരുന്നു. ഇതില്‍ പങ്കെടുത്തവര്‍ യൂണിയന്‍ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ നിയമോപദേശം തേടിയ ശേഷം നടപടി സ്വീകരിക്കുകയായിരുന്നു.

കോളജ് യൂണിയന്‍ എല്ലാ വിദ്യാര്‍ഥികളുടേതാണെന്നും വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം നിരോധിച്ചിട്ടുള്ള കോളേജില്‍ ഒരു സംഘടനയുടെ രക്തസാക്ഷിയുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്യുന്നതു നിയമവിരുദ്ധമാണെന്നും പ്രിന്‍സിപ്പല്‍ ഡോ. ആര്‍.സുനില്‍കുമാര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com