'മേലില്‍ ഒരാണിന്റെയും മുഖത്തിന് നേരെ ഉയരില്ല നിന്റെ ഈ കയ്യ്'; സ്ത്രീവിരുദ്ധ ഡയലോഗുമായി കേരള പൊലീസ്; രൂക്ഷ വിമര്‍ശനം, വിഡിയോ പിന്‍വലിച്ചു

മാഡത്തെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട് എന്ന തലക്കെട്ടോടെയാണ് ആക്രമണ വിഡിയോ പങ്കുവെച്ചിരിക്കുന്നത്
'മേലില്‍ ഒരാണിന്റെയും മുഖത്തിന് നേരെ ഉയരില്ല നിന്റെ ഈ കയ്യ്'; സ്ത്രീവിരുദ്ധ ഡയലോഗുമായി കേരള പൊലീസ്; രൂക്ഷ വിമര്‍ശനം, വിഡിയോ പിന്‍വലിച്ചു

ണ്ടി പാര്‍ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സെക്യൂരിറ്റിയെ മര്‍ദ്ദിയ യുവതിയെ അറസ്റ്റ് ചെയ്ത വാര്‍ത്ത സ്ത്രീവിരുദ്ധ ഡയലോഗിനൊപ്പം പോസ്റ്റ് ചെയ്ത് കേരള പൊലീസ്. സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റര്‍ കേരള എന്ന ഫേയ്‌സ്ബുക്ക് പേജിലൂടെയാണ് വിഡിയോ ഷെയര്‍ ചെയ്തത്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായതോടെ പിന്നീട് വിഡിയോ നീക്കം ചെയ്തു.

മാഡത്തെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട് എന്ന തലക്കെട്ടോടെയാണ് ആക്രമണ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. കൂടാതെ വിഡിയോയുടെ അവസാനം 'മേലില്‍ ഒരാണിന്റെയും മുഖത്തിന് നേരെ ഉയരില്ല നിന്റെ ഈ കൈയ്യ്, അതെനിക്കറിയാഞ്ഞിട്ടല്ല,' എന്ന ഡയലോഗിന്റെ പശ്ചാത്തലത്തില്‍ സ്ത്രീയെ കസ്റ്റഡിയില്‍ എടുത്തു എന്ന് എഴുതിക്കാണിക്കുന്നുണ്ട്. ദ കിംഗ് എന്ന സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രം സഹപ്രവര്‍ത്തകയായ, വാണി വിശ്വനാഥിന്റെ കഥാപാത്രത്തോട് പറയുന്നതാണ് ഈ ഡയലോഗ്.

തുടര്‍ന്ന് രൂക്ഷ വിമര്‍ശനമാണ് ഇതിനെതിരേ ഉയര്‍ന്നത്. ഇത്രയും സ്ത്രീവിരുദ്ധമായ ട്രോളുകള്‍ എങ്ങനെയാണ് പൊലീസ് പേജില്‍ വരുന്നത് എന്ന് പലരും കമന്റ് ചെയ്തു. വീഡിയോ പിന്‍വലിക്കണം എന്ന ആവശ്യം ശക്തമായതോടെയാണ് വിഡിയോ നീക്കം ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com