ശിശു പോഷകാഹാരം കേരളം തന്നെ നമ്പര്‍ വണ്‍;  ദേശീയ ശരാശരിയേക്കാള്‍ അഞ്ചു മടങ്ങ് കൂടുതല്‍

ശിശുക്ഷേമത്തിലും സംരക്ഷണത്തിലും സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകളുടെ ഭാഗമാണ് ഈ നേട്ടമെന്ന് മുഖ്യമന്ത്രി
ശിശു പോഷകാഹാരം കേരളം തന്നെ നമ്പര്‍ വണ്‍;  ദേശീയ ശരാശരിയേക്കാള്‍ അഞ്ചു മടങ്ങ് കൂടുതല്‍

തിരുവനന്തപുരം: ശിശു പോഷകാഹാരം ഉറപ്പാക്കുന്നതില്‍ കേരളം ഒന്നാമത്. ദേശീയ സമഗ്ര പോഷകാഹാര സര്‍വേയിലാണ് കേരളം ഒന്നാമതെത്തിയത്. രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പോഷകാഹാരം ഉറപ്പാക്കുന്ന കണക്കിലാണിത്.

പോഷകാഹാരം ഉറപ്പാക്കുന്നതില്‍ കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണെന്നാണ് സര്‍വേയില്‍ പറയുന്നത്. രാജ്യത്ത് ഈ പ്രായപരിധിയിലുള്ള കുട്ടികളില്‍ 6.4 ശതമാനം പേര്‍ക്ക് മാത്രമാണ് മതിയായ പോഷകാഹാരം ലഭിക്കുന്നതെന്ന് സര്‍വേ വ്യക്തമാക്കുമ്പോള്‍ കേരളത്തില്‍ ഇത് 32.6 ശതമാനമാണ്. ദേശീയ ശരാശരിയേക്കാള്‍ അഞ്ചു മടങ്ങു കൂടുതലാണിത്.

കേരളം ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും അഞ്ചിനും ഒമ്പതിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കിടയില്‍ വിളര്‍ച്ച (അനീമിയ) ആരോഗ്യ പ്രശ്‌നമാണെന്ന് സര്‍വേയില്‍ ചൂണ്ടിക്കാട്ടുന്നു. സ്‌കൂളില്‍ പോയിത്തുടങ്ങിയ കുട്ടികള്‍ക്കിടയില്‍ വിളര്‍ച്ച ഏറ്റവും കുറവ് കേരളത്തിലാണ്. കൗമാരക്കാരില്‍ ഏറ്റവും കുറവ് വിളര്‍ച്ച കാണപ്പെടുന്ന സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമാണ്. യൂണിസെഫിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

ശിശുക്ഷേമത്തിലും സംരക്ഷണത്തിലും സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകളുടെ ഭാഗമാണ് ഈ നേട്ടമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമുള്ള ഒരു ഭാവി തലമുറയെ വാര്‍ത്തെടുക്കാന്‍ നടപ്പാക്കുന്ന പദ്ധതികള്‍ വിജയം കാണുന്നതിന്റെ സൂചന കൂടിയാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ – ആരോഗ്യ മേഖലകളിലെ ദേശീയ സര്‍വേ റിപ്പോര്‍ട്ടിലും കേരളം ദേശീയ തലത്തില്‍ ഒന്നാമതായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com