ആല്‍ഫൈനെ കൊന്ന ദിവസം സിലിയേയും ലക്ഷ്യമിട്ടു; കൊലപ്പെടുത്തിയത് രണ്ടാം ശ്രമത്തില്‍

ഷാജുവിന്റെ മകള്‍ ആല്‍ഫൈനെ കൊന്ന ദിവസം സിലിയേയും കൊല്ലാന്‍ ശ്രമിച്ചെന്ന് ജോളിയുടെ വെളിപ്പെടുത്തല്‍
ആല്‍ഫൈനെ കൊന്ന ദിവസം സിലിയേയും ലക്ഷ്യമിട്ടു; കൊലപ്പെടുത്തിയത് രണ്ടാം ശ്രമത്തില്‍

കോഴിക്കോട്: ഷാജുവിന്റെ മകള്‍ ആല്‍ഫൈനെ കൊന്ന ദിവസം സിലിയേയും കൊല്ലാന്‍ ശ്രമിച്ചെന്ന് ജോളിയുടെ വെളിപ്പെടുത്തല്‍. വീട്ടില്‍ നടന്ന ചടങ്ങിന്റെ തിരക്കാണ് തടസമായതെന്നും ജോളി വെളിപ്പെടുത്തി. രണ്ടാം വട്ടമാണ് സിലിയെ കൊലപ്പെടുത്താനുള്ള ശ്രമം വിജയിച്ചതെന്നും മൊഴിയില്‍ പറയുന്നു.

സയനൈഡ് കലര്‍ത്തിയ ഭക്ഷണം കുഞ്ഞിന് കൊടുക്കുമ്പോള്‍ സിലിയേയും കഴിക്കാന്‍ നിര്‍ബന്ധിച്ചിരുന്നു. ബ്രെഡ് കഴിച്ചതോടെ അസ്വസ്ഥതയുണ്ടായ കുട്ടി നിലവിളിച്ചതോടെ ആ ശ്രമം പരാജയപ്പെടുകയായിരുന്നു എന്നാണ് ജോളിയുടെ മൊഴി. 

പ്രതികളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇന്നലെ പകല്‍ മുഴുവന്‍ ജോളിയെ മാത്രമാണ് വടകര റൂറല്‍ എസ്പി ഓഫീസിലെത്തിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. തുടര്‍ ചോദ്യം ചെയ്യലില്‍ നിര്‍ണായക തെളിവുകളിലേക്കുള്ള സൂചന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. കസ്റ്റഡി കാലാവധി തീരാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ കൂടുതല്‍ ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ അന്വേഷണ സംഘം കോടതിയെ സമീപിച്ചേക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com