അകക്കണ്ണിന്റെ വെളിച്ചത്തില്‍ പ്രഞ്ജീല്‍ പാട്ടീല്‍; നിശ്ചയാദാര്‍ഢ്യം കൊണ്ട് വിധിയെ തോല്‍പ്പിച്ച തലസ്ഥാനത്തിന്റെ പുതിയ സബ് കലക്ടര്‍

പ്രഞ്ജില്‍ പാട്ടീല്‍, തലസ്ഥാന ജില്ലയുടെ പുതിയ സബ് കലക്ടര്‍. അകക്കണ്ണിന്റെ വെളിച്ചവും നിശ്ചയദാര്‍ഢ്യവും കൂട്ടാക്കി വിധിയെ പോരാടി തോല്‍പ്പിച്ച പെണ്‍കരുത്ത്....
അകക്കണ്ണിന്റെ വെളിച്ചത്തില്‍ പ്രഞ്ജീല്‍ പാട്ടീല്‍; നിശ്ചയാദാര്‍ഢ്യം കൊണ്ട് വിധിയെ തോല്‍പ്പിച്ച തലസ്ഥാനത്തിന്റെ പുതിയ സബ് കലക്ടര്‍

പ്രഞ്ജില്‍ പാട്ടീല്‍, തലസ്ഥാന ജില്ലയുടെ പുതിയ സബ് കലക്ടര്‍. അകക്കണ്ണിന്റെ വെളിച്ചവും നിശ്ചയദാര്‍ഢ്യവും കൂട്ടാക്കി വിധിയെ പോരാടി തോല്‍പ്പിച്ച പെണ്‍കരുത്ത്.... കാഴ്ചയ്ക്കു വെല്ലുവിളി നേരിടുന്ന ആദ്യ ഐഎഎസ് ഉദ്യോഗസ്ഥയായ പ്രഞ്ജില്‍ പാട്ടീല്‍ ഇന്നു തിരുവനന്തപുരം സബ് കലക്ടറായി ചുമതലയേറ്റു. മഹാരാഷ്ട്ര ഉല്ലാസ് നഗര്‍ സ്വദേശിയായ കേരള കേഡറില്‍ സബ് കലക്ടറായി നിയമിക്കപ്പെടുന്ന ആദ്യത്തെ കാഴ്ചയില്ലാത്ത ഐഎഎസ് ഉദ്യോഗസ്ഥയാണ് പ്രഞ്ജില്‍.

2017 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥയായ പ്രഞ്ജീല്‍ ഇതു വരെ എറണാകുളത്ത് അസി. കലക്ടറായി സേവനം ചെയ്യുകയായിരുന്നു. ആറാം വയസ്സില്‍ കാഴ്ചശക്തി നഷ്ടപ്പെട്ട പ്രഞ്ജില്‍ നിശ്ചദാര്‍ഢ്യവും കഠിനാധ്വാനവും കൊണ്ടാ?ണ് ഇപ്പോഴത്തെ പദവിയിലെത്തുന്നത്. 2016ല്‍ ഇരുപത്തിയാറാം വയസ്സില്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 773-ാം ?റാങ്ക് നേടി ഇന്ത്യന്‍ റെയില്‍വേ അക്കൗണ്ട്‌സ് സര്‍വീസില്‍ അവസരം ലഭിച്ചു. പക്ഷേ, കാഴ്ചശക്തിയില്ലെന്ന കാരണത്താല്‍ തഴഞ്ഞു.


അടുത്ത തവണ വീണ്ടും സിവില്‍ സര്‍വീസ് എഴുതി 124-ാം റാങ്ക് കരസ്ഥമാക്കി. മുംബൈ സെന്റ് സേവ്യേഴ്‌സ് കോളജില്‍ നിന്നു പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നിന്നു ഇന്റര്‍നാഷനല്‍ റിലേഷന്‍സില്‍ പിജിയും നേടിയ ശേഷമാണു സിവില്‍ സര്‍വീസ് പരീക്ഷയെഴുതുന്നത്. വ്യവസായിയായ കോമള്‍ സിങ് പാട്ടീലാണു ഭര്‍ത്താവ്. എല്‍ബി പാട്ടീല്‍- ജ്യോതി പാട്ടീല്‍ ദമ്പതികളുടെ മകളാണ്. സഹോദരന്‍: നിഖില്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com