പമ്പുടമയെ ദിവസങ്ങളോളം നിരീക്ഷിച്ചു; പണം തട്ടാനായി വാഹാനാപകടം സൃഷ്ടിച്ചു;  പ്രതികള്‍ 20ഉം 21 വയസുള്ളവര്‍

ആസുത്രണത്തോടെയായിരുന്നു കൊലപാതകം നടത്തിയതെന്ന് ഡിഐജി സുരേന്ദ്രന്‍
പമ്പുടമയെ ദിവസങ്ങളോളം നിരീക്ഷിച്ചു; പണം തട്ടാനായി വാഹാനാപകടം സൃഷ്ടിച്ചു;  പ്രതികള്‍ 20ഉം 21 വയസുള്ളവര്‍


തൃശ്ശൂര്‍: കയ്പമംഗലത്ത് പെട്രോള്‍ പമ്പുടമയെ കാര്‍ തട്ടിയെടുത്ത് ശ്വാസം മുട്ടിച്ച് കൊന്ന കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. തൃശ്ശൂര്‍ സ്വദേശികളായ അനീസ്, അന്‍സാര്‍, സ്റ്റിയോ എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച അങ്ങാടിപ്പുറത്ത് നിന്നാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. പ്രതികള്‍ കുറ്റം സമ്മതിച്ചാതായി ഡിഐജി സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ആസുത്രണത്തോടെയായിരുന്നു കൊലപാതകം നടത്തിയതെന്ന് ഡിഐജി പറഞ്ഞു. സംഭവത്തിന്റെ തലേദിവസവും ഇയാളില്‍ നിന്ന് പണം തട്ടാന്‍ ഇവര്‍ ആസൂത്രണം ചെയ്തിരുന്നെങ്കിലും നടക്കാതെ പോവുകയായിരുന്നു. പമ്പിലെ തുക തട്ടിയെടുക്കലായിരുന്നു ഇവരുടെ ലക്ഷ്യം. അതിനായി ഒരു വാഹനാപകടം ഉണ്ടാക്കുകയായിരുന്നു. മനോഹരന്‍ ഓടിച്ച കാറിന്റെ പുറകില്‍ പോയി മൂന്ന് പേര്‍ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ മനോഹരന്‍ വാഹനം നിര്‍ത്തി നിലത്തുവീണയാളുടെ സമീപത്ത് എത്തിയപ്പോള്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തകയായിരുന്നു.

പിന്നാലെ ഇരുകൈയുകളും കെട്ടിയിട്ട ശേഷം വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ച് വാഹനത്തില്‍ കയറ്റുകയായിരുന്നു. പണം ചോദിച്ചപ്പോള്‍ കൈയിലില്ലെന്ന് പല തവണ പറഞ്ഞെങ്കിലും ഇയാളെ വിട്ടയക്കാന്‍ ഇവര്‍ തയ്യാറായില്ല.  ഇതിനിടെ ഇദ്ദേഹം കുതറി പുറത്തേക്ക് ചാടാന്‍ ശ്രമിച്ചു. ഉറക്കെ നിലവിളിക്കാന്‍ ആഞ്ഞു. അപ്പോഴാണ്, വായും മൂക്കും പൊത്തിപ്പിടിച്ചു. കുറേ നേരം വാ പൊത്തിപ്പിടിച്ചപ്പോള്‍ മനോഹരന്റെ ദേഹം അനങ്ങാതായി. മരിച്ചെന്നുറപ്പായതോടെ ആളില്ലാത്ത സ്ഥലത്ത് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

മനോഹരന്റെ കൈയിലുണ്ടായിരുന്ന അഭരണങ്ങളും മറ്റ് സാധനങ്ങളുമൊന്നും നഷ്ടപ്പെട്ടിരുന്നില്ല. ആ ദിവസം പമ്പില്‍ നിന്ന് മടങ്ങുമ്പോള്‍ പണം എടുത്തിരിന്നില്ലെന്നും പൊലീസ് പറഞ്ഞു. ഈ കൊലപാതകത്തില്‍ ഇവര്‍ക്ക് പുറത്ത്‌നിന്ന് ആരുടെയും സഹായം ലഭിച്ചിരുന്നില്ല. മനോഹരനില്‍ നിന്ന് പണം തട്ടിയെടുത്ത ശേഷം നാടുവിടാനായിരുന്നു ഇവരുടെ പരിപാടി. അനീസാണ് കൊലയുടെ മാസ്റ്റര്‍ ബ്രയിനായി പ്രവര്‍ത്തിച്ചത്. ആനീസ് ആന്‍സാറും സുഹൃത്തുക്കാളാണ്. മൂവര്‍ക്കും 21 വയസ് മാത്രമാണുള്ളതെന്നും പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com