പെരുമഴ: അമ്പൂരിയില്‍ ഉരുള്‍പൊട്ടല്‍, കനത്ത നാശനഷ്ടം; തിരുവനന്തപുരത്ത് ജാഗ്രതാ നിര്‍ദേശം

കനത്തമഴ തുടരുന്ന തിരുവനന്തപുരം ജില്ലയിലെ അമ്പൂരിയില്‍ ഉരുള്‍പൊട്ടല്‍. തൊടുമലയിലാണ് ഉരുള്‍പൊട്ടിയത്.
പെരുമഴ: അമ്പൂരിയില്‍ ഉരുള്‍പൊട്ടല്‍, കനത്ത നാശനഷ്ടം; തിരുവനന്തപുരത്ത് ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: കനത്തമഴ തുടരുന്ന തിരുവനന്തപുരം ജില്ലയിലെ അമ്പൂരിയില്‍ ഉരുള്‍പൊട്ടല്‍. തൊടുമലയിലാണ് ഉരുള്‍പൊട്ടിയത്. മലവെള്ളപ്പാച്ചിലിലും മണ്ണൊലിപ്പിലും വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴ തുടരുകയാണ്.

കഴിഞ്ഞ ദിവസം കല്ലാറില്‍ മലവെള്ളപ്പാച്ചിലിനെത്തുടര്‍ന്ന് പൊന്‍മുടി-കല്ലാര്‍ മേഖലയില്‍ പാലങ്ങള്‍ വെള്ളത്തിനടിയിലായിരുന്നു. പൊന്‍മുടിയിലേക്കുള്ള യാത്ര രണ്ടു ദിവസത്തേക്ക് നിരോധിച്ചു. പൊന്‍മുടിയില്‍ കനത്ത മഴ പെയ്യുന്നതിനാല്‍ കിള്ളിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലികേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com