'എനിക്ക് നിന്നെ വേണ്ട; നാട്ടില്‍വന്നാല്‍ ഓടിച്ചുവിടും, കുപ്പായം എല്ലാമെടുത്ത് വേഗം പൊക്കോ...'; നാലുവയസ്സുകാരി മകളെ ഭീഷണിപ്പെടുത്തി നാദാപുരം മുത്തലാഖ് കേസിലെ പ്രതി

മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തിയതിന് സമരം നടത്തുന്ന യുവതിയുടെ നാലുവയസ്സുകാരി കുഞ്ഞിനെ ഭീഷണിപ്പെടുത്തുന്ന പിതാവിന്റെ ശബ്ദരേഖ പുറത്ത്.
'എനിക്ക് നിന്നെ വേണ്ട; നാട്ടില്‍വന്നാല്‍ ഓടിച്ചുവിടും, കുപ്പായം എല്ലാമെടുത്ത് വേഗം പൊക്കോ...'; നാലുവയസ്സുകാരി മകളെ ഭീഷണിപ്പെടുത്തി നാദാപുരം മുത്തലാഖ് കേസിലെ പ്രതി

കോഴിക്കോട്: മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തിയതിന് സമരം നടത്തുന്ന യുവതിയുടെ നാലുവയസ്സുകാരി കുഞ്ഞിനെ ഭീഷണിപ്പെടുത്തുന്ന പിതാവിന്റെ ശബ്ദരേഖ പുറത്ത്. ന്യൂസ് 18നാണ് ശബ്ദരേഖ പുറത്തുവിട്ടിരിക്കുന്നത്. നാദാപുരം സ്വദേശി സമീറാണ് സ്വന്തം മകളെ ഫോണില്‍ വിളിച്ച് വീട് വിട്ടിറങ്ങി ഓടാന്‍ ഭീഷണിപ്പെടുത്തുന്നത്. കുഞ്ഞിന്റെ അച്ഛന്‍ ആരാണെന്നും സമീര്‍ ചോദിക്കുന്നുണ്ട്. 

ഉടന്‍തന്നെ വീട്ടില്‍നിന്ന് ഇറങ്ങിപ്പോക്കോളണം, അല്ലെങ്കില്‍ താന്‍ ഖത്തറില്‍ നിന്ന് തിരിച്ചുവന്നാല്‍ ഉടനേ എല്ലാവരെയും തല്ലി ഓടിക്കും എന്നാണ് ഇയാള്‍ ഭീഷണിപ്പെടുത്തുന്നത്. 

തനിക്ക് കുഞ്ഞിനെ വേണ്ടെന്നും കുഞ്ഞിന്റെ വളയും ആഭരണങ്ങളുമെല്ലാം സമീറിന്റെ സഹോദരന്റെ കുഞ്ഞിന് നല്‍കുമെന്ന് പറയുന്നതും ശബ്ദരേഖയില്‍ കേള്‍ക്കാം. കുഞ്ഞിനെ മാനസ്സികമായി തകര്‍ക്കുന്ന തരത്തിലാണ് ഇയാളുടെ ഭീഷണി. നാളെപ്പോകുമെന്ന് കുഞ്ഞ് മറുപടി പറയുന്നതും ശബ്ദരേഖയില്‍ കേള്‍ക്കാം.

നേരത്തെ, യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ മുത്തലാഖ് നിരോധന നിയമപ്രകാരം കേസെടുത്തിരുന്നു. ഫാത്തിമയും രണ്ടുമക്കളും ദിവസങ്ങളായി സമീറിന്റെ വീടിന് മുന്നില്‍ സമരത്തിലാണ്. ഫാത്തിമ ജുവൈരിയയെ ഒരു വര്‍ഷം മുമ്പാണ് ഭര്‍ത്താവ് സമീര്‍ തലാഖ് ചൊല്ലി ഉപേക്ഷിച്ചത്. ജീവനാംശം പോലും നല്‍കാതെ തന്നെയും നാലും രണ്ടും വയസ് പ്രായമുള്ള മക്കളയെും വീട്ടില്‍ നിന്ന് ഇറക്കി വിട്ടതിനെതിരെ സമീറിന്റെ വീടിന് മുന്നില്‍ സമരത്തിലാണ് ജുവൈരിയ. 

വിദേശത്തായിരുന്ന സമീര്‍ 20 ദിവസം മുമ്പ് നാട്ടിലെത്തി മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ജുവൈരിയ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വളയം പോലീസ് സമീറിനെതിരെ മുത്തലാഖ് നിരോധന നിയമ പ്രകാരം കേസെടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com