ഒരു മരത്തെ നോക്കി കാടിനെ വിലയിരുത്തരുത്; ഭരണ വിലയിരുത്തലെങ്കില്‍ അരൂരില്‍ എങ്ങനെ തോറ്റെന്ന് ശ്രീധരന്‍പിള്ള

വട്ടിയൂര്‍ക്കാവില്‍ ബിജെപിക്ക് വലിയതോതില്‍ വോട്ടുകുറവുണ്ടായിട്ടുണ്ട്. അത് ഗൗരവപൂര്‍വം പരിശോധിക്കും
ഒരു മരത്തെ നോക്കി കാടിനെ വിലയിരുത്തരുത്; ഭരണ വിലയിരുത്തലെങ്കില്‍ അരൂരില്‍ എങ്ങനെ തോറ്റെന്ന് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: ഇടതുമുന്നണിയുടെയും വലതുമുന്നണിയുടെയും കുപ്രചാരണങ്ങള്‍ കാരണം ബിജെപിക്ക് ലഭിച്ചുകൊണ്ടിരുന്ന പാരമ്പര്യവോട്ടുകള്‍ നഷ്ടമായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. കോണ്‍ഗ്രസിനും സിപിഎമ്മിനും വലിയ തിരിച്ചടിയാണ് ഈ ഉപതെരഞ്ഞെടുപ്പില്‍ ഉണ്ടായത്. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ അടൂര്‍ നഷ്ടമായി. കോണ്‍ഗ്രസിന് കോന്നിയുള്‍പ്പയെയുള്ള മണ്ഡലങ്ങളാണ് നഷ്ടമായതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. മുഖം നഷ്ടപ്പെട്ടവരാണ് പൗഡറിട്ട് സൗന്ദര്യത്തെ പറ്റി വീമ്പുപറയുന്നത്.


വട്ടീയൂര്‍ക്കാവ് മണ്ഡലത്തെ മാത്രം മുന്‍നിര്‍ത്തി ചര്‍ച്ചയുണ്ടാകുന്നത് തലസ്ഥാന നഗരിയായതുകൊണ്ടാണ്. ഒരു മരത്തെ നോക്കി മാത്രം കാടിനെ വിലയിരുത്തരുത്. വട്ടിയൂര്‍ക്കാവില്‍ ബിജെപിക്ക് വലിയതോതില്‍ വോട്ടുകുറവുണ്ടായിട്ടുണ്ട്. അത് ഗൗരവപൂര്‍വം പരിശോധിക്കും. സാമുദായിക രാഷ്ട്രീയത്തിന് ഒട്ടും സാധ്യതയില്ലാത്ത മഞ്ചേശ്വരം മണ്ഡലത്തില്‍ ബിജെപിക്ക് തിളക്കമാര്‍ന്ന മുന്നേറ്റം ഉണ്ടാക്കാനായിട്ടുണ്ട്. മണ്ഡലത്തിലെ ഏറ്റവും വലിയ വോട്ടാണ് മഞ്ചേശ്വരത്ത് ബിജെപി നേടിയത്. സിപിഎമ്മിന് കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിലേതിനെക്കാള്‍ 5000 വോട്ടിന്റെ കുറവാണ് ഉണ്ടായത്. ബിജെപിയെ പരാജയപ്പെടുത്താന്‍ എല്‍ഡിഎഫ് വോട്ടുകള്‍ യുഡിഎഫിന് പോയെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com