തമ്മിലടി തിരിച്ചടിയായി; മുന്നണിക്ക് അതീതരായി പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് ഉണ്ണിത്താന്‍

യുഡിഎഫിലെ തമ്മിലടി തിരിച്ചടിയായെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍
തമ്മിലടി തിരിച്ചടിയായി; മുന്നണിക്ക് അതീതരായി പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് ഉണ്ണിത്താന്‍

കൊച്ചി: യുഡിഎഫിലെ തമ്മിലടി തിരിച്ചടിയായെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സിറ്റിങ് മണ്ഡലങ്ങളായ വട്ടിയൂര്‍ക്കാവിലും കോന്നിയിലും എല്‍ഡിഎഫ് മുന്നേറ്റം തുടരുന്ന പശ്ചാത്തലത്തിലാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രതികരണം.

ആരും പാര്‍ട്ടിക്കും മുന്നണിക്കും അതീതരല്ല. അങ്ങനെ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ പാര്‍ട്ടി അന്വേഷിച്ച് നടപടിയെടുക്കണമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.  ചില നേതാക്കള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും തെറ്റായ സന്ദേശം നല്‍കി. പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കുന്നിടത്തേ വിജയം ഉണ്ടാകു എന്നും ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി.

വട്ടിയൂര്‍ക്കാവില്‍ യുഡിഎഫിന് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും പ്രവര്‍ത്തനങ്ങളിലും ഇടതിനൊപ്പം എത്താനായില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാര്‍ പ്രതികരിച്ചു. വട്ടിയൂര്‍ക്കാവില്‍ ഉറുമ്പിനെ ഒട്ടകമാക്കുന്ന എല്‍ഡിഎഫിന്റെ പ്രചാരണത്തിന് ഫലം കണ്ടുവെന്നും കെ മോഹന്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com