ശ്രീധരന്‍പിള്ള ഈ പദവിക്ക് ഏറ്റവും അര്‍ഹന്‍, ഉപതെരഞ്ഞെടുപ്പിലെ പ്രകടനവുമായി നിയമനത്തിന് ബന്ധമില്ല; കുമ്മനം രാജശേഖരന്‍

താന്‍ വീണ്ടും ബിജെപി അധ്യക്ഷനാകാന്‍ യാതൊരു സാധ്യതയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ശ്രീധരന്‍പിള്ള ഈ പദവിക്ക് ഏറ്റവും അര്‍ഹന്‍, ഉപതെരഞ്ഞെടുപ്പിലെ പ്രകടനവുമായി നിയമനത്തിന് ബന്ധമില്ല; കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: ബിജെപി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചത് അര്‍ഹതയ്ക്കുള്ള അംഗീകാരമാണെന്ന് മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. അധ്യക്ഷ പദവിയില്‍ ശ്രീധരന്‍ പിള്ളയുടെ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രമുള്ളപ്പോള്‍ അതിലും ശ്രേഷ്ഠമായ പദവിയാണ് നല്‍കിയിരിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. 

'ഭരണനൈപുണ്യമുള്ള നിയമവിദഗ്ധനാണ് ശ്രീധരന്‍ പിള്ള. അഭിഭാഷകനായ ശ്രീധരന്‍ പിള്ള പ്രവര്‍ത്തന പാരമ്പര്യവും പരിചയവുമുള്ളയാണ്. അതുകൊണ്ടുതന്നെ ഈ പദവിക്ക് ഏറ്റവും അര്‍ഹനാണ്' എന്നാണ് കുമ്മനം പറഞ്ഞത്. എന്നാല്‍ ഉപതെരഞ്ഞെടുപ്പിലെ പ്രകടനവുമായി ഈ നിയമനത്തിന് ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ബിജെപിയുടെ പുതിയ അധ്യക്ഷന്‍ ആരാകും എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്നും നേതൃത്വം ആലോചിച്ച് തീരുമാനിക്കുമെന്നും കുമ്മനം പറഞ്ഞു. താന്‍ വീണ്ടും ബിജെപി അധ്യക്ഷനാകാന്‍ യാതൊരു സാധ്യതയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിയുടെ അധ്യക്ഷ സ്ഥാനത്തുനിന്നാണ് കുമ്മനം മിസോറാം ഗവര്‍ണറായി ചുമതലയേല്‍ക്കുന്നത്. അതിന് പിന്നാലെയാണ് ശ്രീധരന്‍ പിള്ളയും മിസോറാം ഗവര്‍ണറാകുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com