ഇടുക്കിയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍
ഇടുക്കിയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

തൊടുപുഴ: പട്ടയം ക്രമീകരിക്കല്‍ ഉത്തരവുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് തിങ്കളാഴ്ച ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍ നടത്തും. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

അവശ്യ സര്‍വീസുകളെയും പരുമല തീര്‍ത്ഥാടകരെയും അഖില തിരുവിതാംകൂര്‍ മലഅരയസഭയുടെ  കോട്ടയത്ത് നടക്കുന്ന സമ്മേളനത്തില്‍ പോകുന്നവരെയും ഒഴിവാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com