ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദം; തെക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്കു സാധ്യത, ഓറഞ്ച് അലര്‍ട്ട് 

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദം; തെക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്കു സാധ്യത, ഓറഞ്ച് അലര്‍ട്ട് 
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദം; തെക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്കു സാധ്യത, ഓറഞ്ച് അലര്‍ട്ട് 

തിരുവനന്തപുരം: ശ്രീലങ്കയ്ക്കു തെക്കു പടിഞ്ഞാറായി ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. നാളെ സംസ്ഥാനത്തെ രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

ശ്രീലങ്കയ്ക്കു തെക്കു പടിഞ്ഞാറായി രൂപപ്പെടുന്ന ന്യൂന മര്‍ദ മേഖല ലക്ഷദ്വീപ് ഭാഗത്തേക്കു നീങ്ങാന്‍ സാധ്യതയെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. കേരളത്തില്‍നിന്നും കന്യാകുമാരി ഭാഗത്തുനിന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുതെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഇതിനകം കടലില്‍ പോയവര്‍ നാളെയ്ക്കകം തിരിച്ചുവരണം.

വരും ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളില്‍ മഴയ്ക്കു സാധ്യതയുണ്ട്. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. 

തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മറ്റന്നാളും ഓറഞ്ച് അലര്‍ട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com