യാത്രക്കാരുടെ പ്രതിഷേധം വിജയംകണ്ടു; വേണാട് എക്സ്പ്രസ് എറണാകുളം ജംക്‌ഷൻ ഒഴിവാക്കില്ല

ട്രെയിൻ ടൗൺ വഴി തിരിച്ചു വിടാൻ ഉദ്ദേശിക്കുന്നില്ലെന്നു ദക്ഷിണ റെയിൽവേ അറിയിച്ചു
യാത്രക്കാരുടെ പ്രതിഷേധം വിജയംകണ്ടു; വേണാട് എക്സ്പ്രസ് എറണാകുളം ജംക്‌ഷൻ ഒഴിവാക്കില്ല

കൊച്ചി:  തിരുവനന്തപുരം – ഷൊർണൂർ വേണാട് എക്സ്പ്രസ് എറണാകുളം ജംക്‌ഷൻ ഒഴിവാക്കില്ലെന്നു ദക്ഷിണ റെയിൽവേ അറിയിച്ചു. ഏറ്റവുമധികം യാത്രക്കാർ എറണാകുളം ജംക്‌ഷനിൽ ഇറങ്ങുന്ന സാഹചര്യത്തിൽ ട്രെയിൻ ടൗൺ വഴി തിരിച്ചു വിടാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് ഉദ്യോ​ഗസ്ഥർ അറിയിച്ചിരിക്കുന്നത്. 

വേണാടിനു പുതിയ കോച്ചുകൾ നൽകുന്നതിന്റെ പേരിൽ ജംക്‌ഷൻ ഒഴിവാക്കി സർവീസ് നടത്താൻ ആലോചിച്ചിരുന്നു. എന്നാൽ പ്രതിഷേധം ഉയർന്നതോടെ ശുപാർശ ദക്ഷിണ റെയിൽവേ ആസ്ഥാനത്തേക്ക് അയച്ചിരുന്നില്ല. 

എറണാകുളത്ത് മൂന്നാം പിറ്റ്‍ലൈൻ‍ യാഥാർത്ഥ്യമാക്കുന്നതനുസരിച്ച് രാമേശ്വരത്തേക്കു സ്ഥിരം സർവീസ് പരിഗണിക്കുമെന്നും പാലക്കാട് മെമു ഷെഡ് വിപുലീകരണം പൂർത്തിയാകുന്ന മുറയ്ക്കു മലബാർ മേഖലയിൽ മെമു സർവീസ് സാധ്യമാകുമെന്നും അധികൃതർ പറഞ്ഞു.പാലക്കാടും കൊല്ലത്തും പുതിയ പിറ്റ്‌ലൈനുകളും എറണാകുളത്തു പുതിയ ടെർമിനൽ പദ്ധതിയും സജീവ പരിഗണനയിലുണ്ട്.  നിലമ്പൂർ പാതയിൽ രാത്രി ഗതാഗതം ആരംഭിക്കുന്നതു പരിശോധിക്കും. 
  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com