'ഒരു പൂ ചോദിച്ചാല്‍ പൂങ്കാവനം തന്നെ നല്‍കും ; അദാലത്തുകളില്‍ അവതരിക്കുന്ന ഭഗവാന്‍'; മന്ത്രി ജലീലിനെ പരിഹസിച്ച് വി ഡി സതീശന്‍

ക​ട്ട മു​ത​ൽ തി​രി​ച്ച് കൊ​ടു​ത്ത​ത് കൊ​ണ്ട് ക​ള​വ് ക​ള​വ​ല്ലാ​താ​കു​ന്നി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല
'ഒരു പൂ ചോദിച്ചാല്‍ പൂങ്കാവനം തന്നെ നല്‍കും ; അദാലത്തുകളില്‍ അവതരിക്കുന്ന ഭഗവാന്‍'; മന്ത്രി ജലീലിനെ പരിഹസിച്ച് വി ഡി സതീശന്‍

തിരുവനന്തപുരം : മാര്‍ക്ക് ദാന വിവാദത്തില്‍ നിയമസഭയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം. അദാലത്തുകളില്‍ ഭഗവാനെപ്പോലെ പ്രത്യക്ഷപ്പെടുന്നയാളാണ് മന്ത്രിയെന്ന് കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഒരു പൂ ചോദിച്ചാല്‍ ഒരു പൂങ്കാവനം തന്നെ നല്‍കുന്ന ആളാണ് മന്ത്രിയെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മനസ്സിലായിട്ടുണ്ടാകും. ഒരു മാര്‍ക്ക് ചോദിച്ച വിദ്യാര്‍ത്ഥിക്ക് മന്ത്രി ഇടപെട്ട് അഞ്ചുമാര്‍ക്കാണ് നല്‍കിയതെന്നും സതീശന്‍ പറഞ്ഞു.

മാര്‍ക്ക് ദാനത്തില്‍ മന്ത്രി നിയമവിരുദ്ധ ഇടപെടലാണ് നടത്തിയതെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചുകൊണ്ട് വിഡി സതീശന്‍ ആരോപിച്ചു. മന്ത്രിക്ക് സര്‍വകലാശാല നടപടികളില്‍ ഇടപെടാന്‍ അധികാരമില്ല. സര്‍വകലാസാലകളില്‍ ചാന്‍സലറുടെ അഭാവത്തില്‍ മാത്രമാണ് പ്രോ ചാന്‍സലര്‍ക്ക് അധികാരമുള്ളത്. അനധികൃത ഇടപെടല്‍ നടത്തിയ മന്ത്രി ജലീലിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.  

അടിയന്തരപ്രമേയത്തിന് മറുപടി നല്‍കിയ മന്ത്രി ജലീല്‍ നേരത്തെ പറഞ്ഞ നിലപാട് ആവര്‍ത്തിച്ചു. പോസ്റ്റ് മോഡറേഷന്‍ നല്‍കാനുള്ള തീരുമാനം എടുത്തത് സിന്‍ഡിക്കേറ്റിന്റേതാണ്. അദാലത്തില്‍ തന്റെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തിട്ടില്ല. മല പോലെ വന്നത് എലി പോലെ പോയെന്നും മന്ത്രി പറഞ്ഞു.

ക​ട്ട മു​ത​ൽ തി​രി​ച്ച് കൊ​ടു​ത്ത​ത് കൊ​ണ്ട് ക​ള​വ് ക​ള​വ​ല്ലാ​താ​കു​ന്നി​ല്ലെ​ന്ന് വി​ഷ​യ​ത്തി​ൽ സം​സാ​രി​ച്ച പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും പ​റ​ഞ്ഞു. മാ​ർ​ക്ക് കും​ഭ​കോ​ണ​മാ​ണ് ഇ​വി​ടെ ന​ട​ന്നി​രി​ക്കു​ന്ന​തെ​ന്നും ഇ​ത് ക​ള്ള​ക്ക​ണി​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​ടി​യ​ന്തി​ര പ്ര​മേ​യ നോ​ട്ടീ​സി​ന് സ്‌​പീ​ക്ക​ർ അ​നു​മ​തി നി​ഷേ​ധി​ച്ചു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​തി​പ​ക്ഷം സ​ഭ​യി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​കു​ക​യും ചെ​യ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com