ന്യൂനപക്ഷങ്ങള്‍ ഭയത്തോടെ കഴിയുന്നുവെന്നത് സാങ്കല്‍പ്പികം മാത്രം: ആരിഫ് മുഹമ്മദ് ഖാന്‍

മുത്തലാഖ് നിരോധന ബില്‍ പാസാക്കിയതിന് പ്രധാനമന്ത്രിയോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷങ്ങള്‍ ഭയത്തോടെ കഴിയുന്നുവെന്നത് സാങ്കല്‍പ്പികം മാത്രം: ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഭയമെന്നത് സാങ്കല്‍പ്പികമെന്ന് കേരളത്തിന്റെ നിയുക്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുത്തലാഖ് നിരോധന നിയമത്തെക്കുറിച്ച് കേരളത്തില്‍ ഫലപ്രദമായ സംവാദത്തിന് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

'ഈ ഭൂരിപക്ഷം, ന്യൂനപക്ഷം എന്ന വേര്‍തിരിവ് എന്തിനാണ്? നിയമത്തിനൊപ്പം പോകുന്നവരെല്ലാം ഭൂരിപക്ഷമാണ്. അങ്ങനെയായിരിക്കണം. അതിനാല്‍ ഈ സാങ്കല്‍പ്പിക ഭയത്തെ കാര്യമായെടുക്കാന്‍ ഞാന്‍ തയ്യാറല്ല. അത്തരം പ്രചാരണങ്ങളില്‍ വീഴുകയുമില്ല.'- അദ്ദേഹം വ്യക്തമാക്കി. 

മുത്തലാഖ് നിരോധന ബില്‍ പാസാക്കിയതിന് പ്രധാനമന്ത്രിയോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുത്തലാഖ് വിഷയത്തില്‍ കേരളത്തില്‍ ഫലപ്രദമായ സംവാദത്തിന് ശ്രമിക്കുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തില്‍ ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു. 

കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം എടുത്തുകളയേണ്ടതായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'ആര്‍ട്ടിക്കിള്‍ 370 ഏതാണ്ട് ഇല്ലാതായിരുന്നു. ഒഴിഞ്ഞ ആ വീട്ടില്‍ ഭീകരരും വിഘടനവാദികളും എത്തി ഇടംപിടിച്ചു. ഭീകരരാണ് അതുപയോഗിച്ചത്'- ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com