പിറവം പള്ളിയില്‍ പ്രവേശനത്തിന് പൊലീസ് അനുമതി വേണം; 1934ലെ ഭരണഘടന അംഗീകരിക്കുന്നതായി എഴുതി നല്‍കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

വിശ്വാസികളുടെ വികാരവും മതപരമായ അവകാശങ്ങളും സംരക്ഷിച്ചുകൊണ്ടാവും വിധി നടപ്പാക്കുകയെന്നും സര്‍ക്കാര്‍
പിറവം പള്ളിയില്‍ പ്രവേശനത്തിന് പൊലീസ് അനുമതി വേണം; 1934ലെ ഭരണഘടന അംഗീകരിക്കുന്നതായി എഴുതി നല്‍കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: മലങ്കരസഭയുടെ 1934ലെ ഭരണഘടന അംഗീകരിക്കുന്നവരെ മാത്രമേ പിറവം പള്ളിയില്‍ പ്രവേശിപ്പിക്കുകയുള്ളൂവെന്ന് ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം. പള്ളിയില്‍ പ്രവേശിക്കുന്നവര്‍ ഇക്കാര്യം പൊലീസിന് എഴുതി നല്‍കണമെന്ന് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. സുപ്രീം കോടതി വിധി അനുസരിച്ച് പള്ളിയില്‍ പ്രവേശിക്കുന്നതിന് അനുമതി തേടി ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ ഹര്‍ജിയിലാണ്, പിറവം പൊലീസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. 

ആരാധനാ ചടങ്ങുകള്‍ തുടങ്ങുന്നതിനു ഒരു മണിക്കൂര്‍ മുമ്പു മാത്രമേ പള്ളിയിലേക്കു പ്രവേശനം അനുവദിക്കൂവെന്ന് പൊലീസ് പറയുന്നു. ചടങ്ങുകള്‍ കഴിഞ്ഞ് പതിനഞ്ചു മിനിറ്റിനകം പള്ളിയില്‍നിന്നു പുറത്തുപോവണം. ഒരേസമയം ഇരുന്നൂറ്റി അന്‍പതിലേറെ പേര്‍ക്ക് പള്ളിയില്‍ പ്രവേശനം അനുവദിക്കില്ല. വികാരി ഉള്‍പ്പെടെ പത്തു പേര്‍ക്കു മാത്രമാവും ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കുന്നതിനു പ്രവേശനം-  സത്യവാങ്മൂലത്തില്‍ പറയുന്നു.

സഭാ കേസില്‍ സുപ്രീം കോടതി വിധി ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വിശ്വാസികളുടെ വികാരവും മതപരമായ അവകാശങ്ങളും സംരക്ഷിച്ചുകൊണ്ടാവും വിധി നടപ്പാക്കുകയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com