ഇന്ത്യയില്‍ ഇപ്പോള്‍ യഥാര്‍ത്ഥ പ്രതിപക്ഷം ഈ കുട്ടികളാണ്; അഭിവാദ്യം അര്‍പ്പിച്ച് ദീപ നിശാന്ത്

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല തെരഞ്ഞെടുപ്പിലെ ഇടത് വിദ്യാര്‍ത്ഥി സഖ്യത്തിന്റെ മുന്നേറ്റത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് കേരളവര്‍മ്മ കോളേജ് അധ്യാപിക ദീപ നിശാന്ത്
ഇന്ത്യയില്‍ ഇപ്പോള്‍ യഥാര്‍ത്ഥ പ്രതിപക്ഷം ഈ കുട്ടികളാണ്; അഭിവാദ്യം അര്‍പ്പിച്ച് ദീപ നിശാന്ത്

കൊച്ചി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല തെരഞ്ഞെടുപ്പിലെ ഇടത് വിദ്യാര്‍ത്ഥി സഖ്യത്തിന്റെ മുന്നേറ്റത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് കേരളവര്‍മ്മ കോളേജ് അധ്യാപിക ദീപ നിശാന്ത്. 'ക്യാംപസ് എന്നത് പൊതുസമൂഹത്തില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന ഒന്നല്ല. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് ഒരുപാട് പോരായ്മകളുണ്ടാകാം. അതിന്റെ കുറവുകളും നിഷേധാത്മകവശങ്ങളും മാത്രം പര്‍വ്വതീകരിച്ച് കാട്ടുന്നവര്‍ ഫാഷിസത്തിന് വളക്കൂറുള്ള മണ്ണൊരുക്കിക്കൊടുക്കുക തന്നെയാണ് ചെയ്യുന്നത്.'- ദീപ നിശാന്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'ജെഎന്‍യുവിന്റെ പേരുമാറ്റത്തിന് പോലും ഫാഷിസ്റ്റുകള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ കെട്ട കാലത്ത് അവിടത്തെ കുട്ടികളുടെ രാഷ്ട്രീയജാഗ്രതയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ഇന്ത്യയിലിപ്പോള്‍ യഥാര്‍ത്ഥ പ്രതിപക്ഷമായി നില കൊള്ളുന്നത് ഈ കുട്ടികള്‍ തന്നെയാണ്.'- ദീപ നിശാന്ത് കുറിച്ചു.

ജെഎന്‍യു സര്‍വകലാശാലയില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ നാല് പ്രധാനപ്പെട്ട പോസ്റ്റുകളിലും എസ്എഫ്‌ഐ-എഐഎസ്എഫ്- എഐഎസ്എ സഖ്യമാണ് മുന്നിട്ടുനില്‍ക്കുന്നത്. സെപ്റ്റംബര്‍ 17 വരെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കരുത് എന്ന് ഡല്‍ഹി ഹൈക്കോടതി വിധിയുളളതിനാല്‍ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com