പ്രകൃതി ദുരന്തങ്ങളിൽ നിന്ന് കേരളം പാഠം പഠിക്കണം; സർക്കാർ വിഷമം അനുഭവിക്കുന്നവർക്കൊപ്പമെന്ന്‌ മുഖ്യമന്ത്രി 

ഓണം വാരാഘേഷം ഔദ്യോ​ഗികമായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
പ്രകൃതി ദുരന്തങ്ങളിൽ നിന്ന് കേരളം പാഠം പഠിക്കണം; സർക്കാർ വിഷമം അനുഭവിക്കുന്നവർക്കൊപ്പമെന്ന്‌ മുഖ്യമന്ത്രി 

തിരുവനന്തപുരം: രണ്ട് വർഷത്തെ പ്രകൃതി ദുരന്തങ്ങളിൽ നിന്ന് കേരളം പാഠം പഠിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓണം വാരാഘേഷം ഔദ്യോ​ഗികമായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അപകട സാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവരെ മാറ്റിപാർപ്പിക്കേണ്ടി വരുമെന്നും ഇത്തരം നടപടികളിലേക്ക് സർക്കാർ നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. 

സർക്കാർ എന്നും വിഷമം അനുഭവിക്കുന്നവർക്കൊപ്പമാണെന്നും ക്ഷേമ പെൻഷനുകളും ദുരിതാശ്വാസ തുകകളും കൃത്യമായി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായുള്ള കേന്ദ്രസഹായം നാമമാത്രമായിരുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ ഉൾപ്പെടുത്തി ജനകീയ സേന രൂപീകരിക്കുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. 

ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം സംസ്ഥാനത്ത് 18,171 കോടി രൂപ ക്ഷേമ പെൻഷൻ നൽകിയെന്നും ഓണത്തിന് 52 ല​ക്ഷം ആളുകൾക്ക് ക്ഷേമ പെൻഷനായി 1971 കോടി രൂപ നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ജീവനക്കാർക്ക് ബോണസ് മുതലായവ നൽകാനായി 281 കോടി രൂപ സർക്കാർ ചിലവിട്ടെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com