ഓണ്‍ലൈന്‍ ടാക്‌സിയുടെ മറവില്‍ മയക്കുമരുന്ന് കടത്ത്, കോളജ് വിദ്യാര്‍ത്ഥികള്‍ ലക്ഷ്യം; 'മാഡ് മാക്‌സ്' സംഘം പിടിയില്‍

ഓണ്‍ലൈന്‍ ടാക്‌സിയുടെ മറവില്‍ മയക്കുമരുന്ന് കടത്തുന്ന സംഘം എക്‌സൈസിന്റെ പിടിയില്‍
ഓണ്‍ലൈന്‍ ടാക്‌സിയുടെ മറവില്‍ മയക്കുമരുന്ന് കടത്ത്, കോളജ് വിദ്യാര്‍ത്ഥികള്‍ ലക്ഷ്യം; 'മാഡ് മാക്‌സ്' സംഘം പിടിയില്‍

കൊച്ചി: ഓണ്‍ലൈന്‍ ടാക്‌സിയുടെ മറവില്‍ മയക്കുമരുന്ന് കടത്തുന്ന സംഘം എക്‌സൈസിന്റെ പിടിയില്‍.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോളജ് വിദ്യാര്‍ത്ഥികള്‍ അടക്കമുളളവര്‍ക്ക് മയക്കുമരുന്ന് എത്തിച്ച് വില്‍പ്പന നടത്തുന്ന മൂന്നംഗ സംഘമാണ് പിടിയിലായത്. ഇടുക്കി സ്വദേശി മാഹിന്‍ പരീത്, തിരുവനന്തപുരം സ്വദേശി ഷാന്‍ ഹാഷിം, കൊല്ലം സ്വദേശി നവാസ് ഷെരീഫ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഉപഭോക്താക്കള്‍ക്കിടയില്‍ മാഡ് മാക്‌സ് എന്ന ഓമനപ്പേരിലാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്.

മാരക മയക്കുമരുന്നായ 88 നൈട്രോസെപാം ഗുളികകളാണ് ഇവരില്‍ നിന്ന് പിടികൂടിയത്. ഇവര്‍ മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച ആഡംബര കാറും കസ്റ്റഡിയിലെടുത്തു. ആലുവയില്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് സംഘം മയക്കുമരുന്ന് കൈമാറാന്‍ വരുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആലുവ അമ്പാട്ടുകാവിന് സമീപം ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ സംഘം ഇവരുടെ വാഹനം തടയുകയായിരുന്നു.പിടിക്കപ്പെടുമെന്ന് മനസ്സിലായ മൂവരും വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഷാഡോ സംഘം ഇവരെ പിടികൂടുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com