ഈരാറ്റുപേട്ടയില്‍ എസ്ഡിപിഐ പിന്തുണയോടെ സിപിഎം ; അധികാരം 25 മിനുട്ടുമാത്രം ; രാജി

എസ്ഡിപിഐയുടെ നാല് അംഗങ്ങളുടെ പിന്തുണയോടെയാണ് സിപിഎമ്മിലെ ലൈല പരീത് വിജയിച്ചത്
ഈരാറ്റുപേട്ടയില്‍ എസ്ഡിപിഐ പിന്തുണയോടെ സിപിഎം ; അധികാരം 25 മിനുട്ടുമാത്രം ; രാജി

കോട്ടയം : ഈരാറ്റുപേട്ട നഗരസഭ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വിജയം. എസ്ഡിപിഐയുടെ നാല് അംഗങ്ങളുടെ പിന്തുണയോടെയാണ് സിപിഎമ്മിലെ ലൈല പരീത് വിജയിച്ചത്. ലൈലയ്ക്ക് 14 വോട്ടാണ് ലഭിച്ചത്. എതിരാളിയായ മുസ്ലിംലീഗിന്റെ വി എം സിറാജിന് 12 വോട്ടുകള്‍ നേടാനെ സാധിച്ചുള്ളൂ. 

പി സി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടിയില്‍ നിന്നും യുഡിഎഫിലേക്ക് പോയ കൗണ്‍സിലറും വോട്ടെടുപ്പില്‍ സിറാജിനെ പിന്തുണച്ചു. അതേസമയം മുന്‍ തെരഞ്ഞെടുപ്പുകളില്‍ വിട്ടുനിന്നിരുന്ന എസ്ഡിപിഐ അംഗങ്ങള്‍ ഇത്തവണ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വോട്ടുചെയ്യുകയായിരുന്നു. 

വോട്ടെടുപ്പില്‍ വിജയിച്ച സിപിഎം സ്ഥാനാര്‍ത്ഥി ലൈല പരീത് 12.20 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. എന്നാല്‍ 25 മിനുട്ട് മാത്രമാണ് ലൈല അധികാരത്തിലിരുന്നത്. 12.45 ന് ലൈല ചെയര്‍പേഴ്‌സണ്‍ പദം രാജിവെച്ചു. എസ്ഡിപിഐ പിന്തുണയോടെ വിജയിച്ചത് കണക്കിലെടുത്താണ് രാജി. പാല ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് രാജിവെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com