തെരഞ്ഞെടുപ്പ് തിരിമറി എന്നത് വിവിപാറ്റ് എളുപ്പമാക്കുന്നു, പഴുതുകള്‍ നിരത്തി കണ്ണന്‍ ഗോപിനാഥന്‍

'വിവിപാറ്റ് തെരഞ്ഞെടുപ്പ് പ്രക്രീയയുടെ പഴുതുകള്‍ അടയ്ക്കുന്നതിന് പകരം കൂടുതല്‍ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുന്നത്'
തെരഞ്ഞെടുപ്പ് തിരിമറി എന്നത് വിവിപാറ്റ് എളുപ്പമാക്കുന്നു, പഴുതുകള്‍ നിരത്തി കണ്ണന്‍ ഗോപിനാഥന്‍

കോഴിക്കോട്: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ തെരഞ്ഞെടുപ്പ് തിരിമറി എളുപ്പമാക്കുന്നുവെന്ന് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിവിപാറ്റിന്റേയും മറ്റ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടേയും പോരായ്മകള്‍ കണ്ണന്‍ ഗോപിനാഥന്‍ തന്റെ ട്വീറ്റില്‍ പറയുന്നു. 

വിവിപാറ്റ് തെരഞ്ഞെടുപ്പ് പ്രക്രീയയുടെ പഴുതുകള്‍ അടയ്ക്കുന്നതിന് പകരം കൂടുതല്‍ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. ഈ പ്രശ്‌നം ഉടനടി പരിഹരിക്കപ്പെണം. ചില യന്ത്രങ്ങളില്‍ മാത്രമാണ് കൃത്രിമത്രം കാണിക്കുന്നത് എങ്കില്‍ പിടിക്കപ്പെടാനുള്ള സാധ്യത വിരളമാണ്. ഇനി പിടിക്കപ്പെട്ടാല്‍ വോട്ടിങ് യന്ത്രത്തിന്റെ തകരാര്‍ മാത്രമായി കണക്കാക്കി അത് മാറ്റിവയ്ക്കുകയാണ് ചെയ്യുന്നത് എന്നും കണ്ണന്‍ ഗോപിനാഥന്‍ പറയുന്നു. 

അഞ്ച് ശതമാനം വോട്ടിങ് യന്ത്രങ്ങളില്‍ മാത്രം നടത്തുന്ന മോക്ക് പോള്‍ പരിശോധന പഴുതുകളടയ്ക്കുന്നതല്ല. വോട്ടിങ് യന്ത്രത്തിനും കണ്‍ട്രോള്‍ യൂണിറ്റിനും ഇടയിലുള്ള വിവിപാറ്റ് മെഷീന്‍ ഒരു പ്രൊസസറും, മെമ്മറിയും പ്രിന്ററും അടങ്ങുന്ന ഉപകരണമാണ്. നേരത്തെ, ബാലറ്റ് യൂണിറ്റ് കണ്‍ട്രോള്‍ യൂണിറ്റുമായി നേരിട്ടാണ് ബന്ധിപ്പിച്ചിരുന്നത്. എന്നാലിപ്പോള്‍ അത് വിവിപാറ്റിലൂടെയാണ് കണക്റ്റ് ചെയ്യുന്നത്. ബാലറ്റ് യൂണിറ്റില്‍ അമര്‍ത്തുന്ന വോട്ട് നേരിട്ട് അല്ല കണ്‍ട്രോള്‍ യൂണിറ്റില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് എന്നാണ് അതിനര്‍ഥം. 

വിവിപാറ്റാണ് കണ്‍ട്രോള്‍ യൂണിറ്റുമായി ആശയവിനിമയം നടത്തുന്നത്. ഒരു പ്രൊസസറും പ്രൊഗ്രാം ചെയ്യാന്‍ സാധിക്കുന്ന മെമ്മറിയും ഉള്ള വിവിപാറ്റ് ഹാക്ക് ചെയ്യാന്‍ സാധിക്കും. ഏത് മാല്‍വെയറും ഇതില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. വിവിപാറ്റ് യന്ത്രത്തിലെ മെമ്മറിയില്‍ തിരഞ്ഞെടുപ്പിന് മുമ്പ് സീരിയല്‍ നമ്പറും പേരുകളും ചിഹ്നങ്ങളും ലോഡ് ചെയ്യുന്നുണ്ട്. ഇതാണ് പേപ്പര്‍ സ്ലിപ്പുകള്‍ പ്രിന്റ് ചെയ്യപ്പെടുന്നത്. വിവിപാറ്റില്‍ കൃത്രിമത്തം കാണിക്കാന്‍സാധിക്കുമെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com