കമ്മ്യൂണിറ്റി കിച്ചണിലേക്ക് നല്‍കിയ ഒരു ടൺ അരി തിരിമറി നടത്തി; പഞ്ചായത്ത്‌ പ്രസിഡന്റ് വിവാദത്തിൽ 

പൊതുമേഖലാ സ്ഥാപനമായ എച്ച്പിസിഎല്‍ നൽകിയ അരി  ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തിരിമറി നടത്തിയെന്നാണ് ആരോപണം
കമ്മ്യൂണിറ്റി കിച്ചണിലേക്ക് നല്‍കിയ ഒരു ടൺ അരി തിരിമറി നടത്തി; പഞ്ചായത്ത്‌ പ്രസിഡന്റ് വിവാദത്തിൽ 

പാലക്കാട്: കോവിഡ് സഹായമായി നൽകിയ ഒരുടണ്‍ അരി സമൂഹ അടുക്കളയിലെത്തിയില്ലെന്ന് പരാതി. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (എച്ച്പിസിഎല്‍) നൽകിയ അരി  ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തിരിമറി നടത്തിയെന്നാണ് ആരോപണം. പുതുശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ ഉണ്ണിക്കൃഷ്ണനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. 

മാർച്ച് 31-ാം തിയതി പഞ്ചായത്തോഫീസില്‍ പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് എച്ച്പിസിഎല്‍ നല്‍കിയ ഒരുടണ്‍ അരി ഏറ്റുവാങ്ങിയത്. രസീത് ആവശ്യപ്പെട്ട് എച്ച്പിസിഎല്‍ അധികൃതര്‍ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയെ സമീപിച്ചപ്പോഴാണ് അരി ലഭിച്ചകാര്യം പഞ്ചായത്ത് രേഖകളിലില്ലെന്ന് അറിഞ്ഞത്. സമൂഹ അടുക്കളയിലേക്ക് അരി ലഭിക്കാത്ത സാഹചര്യത്തില്‍ രസീത് നല്‍കാനാവില്ലെന്ന് സെക്രട്ടറി അറിയിച്ചു. ഇതോടെ സംഭവം വിവാദമായി. 

അരി സമൂഹ അടുക്കളയിലേക്കുള്ളതല്ലെന്നാണ് പ്രസിഡന്റ് അറിയിച്ചതെന്ന് സെക്രട്ടറി വ്യക്തമാക്കിയതോടെ ആരോപണം കൂടുതൽ ശക്തമായി. സംഭവത്തിൽ പ്രസിഡന്റിനെ കേസെടുത്ത് അറസ്റ്റുചെയ്യണമെന്നും നഷ്ടപരിഹാരം ഈടാക്കണമെന്നുമാണ് ആവശ്യം. അരി പാവങ്ങൾക്ക് നൽകി എന്നാണ് പ്രസിഡന്റിന്റെ വിശദീകരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com