കോവിഡ് നിരീ​ക്ഷണത്തിൽ കഴിഞ്ഞ പ്രതി തടവുചാടി ; രക്ഷപ്പെട്ടത് ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ന്‍റെ ​വെന്‍റി​ലേ​ഷ​ന്‍ ത​ക​ര്‍​ത്ത്

ഉ​ത്ത​ര്‍​പ്ര​ദേ​ശ് ആമീർപൂർ സ്വദേശി അജയ് ബാബുവാണ് തടവ് ചാടിയത്
കോവിഡ് നിരീ​ക്ഷണത്തിൽ കഴിഞ്ഞ പ്രതി തടവുചാടി ; രക്ഷപ്പെട്ടത് ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ന്‍റെ ​വെന്‍റി​ലേ​ഷ​ന്‍ ത​ക​ര്‍​ത്ത്

ക​ണ്ണൂ​ര്‍: കോവിഡ് നിരീ​ക്ഷണത്തിൽ കഴിഞ്ഞിരുന്ന പ്രതി തടവുചാടി. കണ്ണൂർ സെൻട്രൽ ജയിലിലെ കൊവിഡ് നിരീക്ഷണ വാർഡിൽ നിന്നാണ് മോഷണക്കേസ് പ്രതി കടന്നുകളഞ്ഞത്. യുപി ആമീർപൂർ സ്വദേശി അജയ് ബാബുവാണ് തടവ് ചാടിയത്.

ജയിലിലെ ഐസോലേഷൻ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ന്‍റെ ​വെന്‍റി​ലേ​ഷ​ന്‍ ത​ക​ര്‍​ത്താണ് ഇയാൾ ക​ട​ന്നു ക​ള​ഞ്ഞ​ത്. കാസർകോട്  കനറാ ബാങ്കിൽ മോഷണം നടത്തിയ കേസിലെ പ്രതിയാണ് ഇയാൾ. മാർച്ച് 25 നാണ് കാസർകോട് നിന്നും ഇയാളെ ജയിലിലേക്ക് കൊണ്ട് വന്നത്.

ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ​ത് കൊ​ണ്ടും കാ​സ​ര്‍​കോട് നി​ന്നും കൊ​ണ്ടു​വ​ന്ന​തു​കൊ​ണ്ടു​മാ​ണ് ഇ​യാ​ളെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ലേ​ക്ക് മാ​റ്റി​യ​ത്. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com