വനിത ജന്‍ധന്‍ അക്കൗണ്ടുകളില്‍ 500 രൂപ; പിന്‍വലിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഇങ്ങനെ

വനിത ജന്‍ധന്‍ അക്കൗണ്ടുകളില്‍ 500 രൂപ; പിന്‍വലിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഇങ്ങനെ
വനിത ജന്‍ധന്‍ അക്കൗണ്ടുകളില്‍ 500 രൂപ; പിന്‍വലിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഇങ്ങനെ

ആലപ്പുഴ: വനിത ജന്‍ധന്‍ അക്കൗണ്ടുകളില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള 500 രൂപ ധനസഹായം വിതരണം ചെയ്യുന്നതിന് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളായതായി സംസ്ഥാന തല ബാങ്കേഴ്‌സ്  സമിതി കണ്‍വീനര്‍ അറിയിച്ചു.

കേന്ദ്രസര്‍ക്കാര്‍ വനിത ജന്‍ധന്‍ അക്കൗണ്ടുകളില്‍ പ്രഖ്യാപിച്ചിട്ടുള്ള 500 രൂപ ധനസഹായം നിശ്ചിത ദിവസങ്ങളില്‍ ഘട്ടംഘട്ടമായി സര്‍ക്കാര്‍ വിതരണം ചെയ്യുന്നതാണ്. തിരക്ക് നിയന്ത്രിക്കുന്നതിന്റെയും സാമൂഹ്യഅകലം പാലിക്കുന്നതിന്റെയും പ്രാധാന്യം മുന്നില്‍ കണ്ടുകൊണ്ടാണ് ഈ ക്രമീകരണം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.  ഗുണഭോക്താക്കള്‍ക്ക്  ഇവിടെ പ്രതിപാദിക്കുന്ന  ദിവസങ്ങളില്‍ മാത്രം ബാങ്ക് ശാഖ സന്ദര്‍ശിച്ചു പണം പിന്‍വലിക്കാവുന്നതാണ്.

വനിതാ ജന്‍ധന്‍ അക്കൌണ്ടുകളില്‍ പ്രഖ്യാപിച്ചിട്ടുള്ള 500 രൂപ ധനസഹായത്തിനുള്ള ക്രമീകരണങ്ങള്‍ താഴെപ്പറയുംപ്രകാരമാണ്.
0,1 അക്കങ്ങളില്‍ അവസാനിക്കുന്ന ജന്‍ധന്‍ അക്കൗണ്ട് ഉള്ളവര്‍ ഏപ്രില്‍ 3.
2,3അക്കങ്ങളില്‍ അവസാനിക്കുന്ന ജന്‍ധന്‍ അക്കൗണ്ട് ഉള്ളവര്‍ ഏപ്രില്‍ 4.
4,5അക്കങ്ങളില്‍ അവസാനിക്കുന്ന ജന്‍ധന്‍ അക്കൗണ്ട് ഉള്ളവര്‍ ഏപ്രില്‍ 7.
6,7അക്കങ്ങളില്‍ അവസാനിക്കുന്ന ജന്‍ധന്‍ അക്കൗണ്ട് ഉള്ളവര്‍ ഏപ്രില്‍ 8.
8,9 അക്കങ്ങളില്‍ അവസാനിക്കുന്ന ജന്‍ധന്‍ അക്കൗണ്ട് ഉള്ളവര്‍ ഏപ്രില്‍ 9.

ഈ തുക ഉടന്‍ പിന്‍വലിച്ചിട്ടില്ലെങ്കിലും അക്കൌണ്ടുകളില്‍ തന്നെ സുരക്ഷിതമായിരിക്കുമെന്നും തുടര്‍ന്നുള്ള ഗഡുക്കള്‍ ലഭിക്കുന്നതിന് ഒരുതരത്തിലും തടസ്സമാകില്ല എന്നും അറിയിച്ചിട്ടുണ്ട്.   ഈ തുക ആവശ്യാനുസരണം പിന്നീട് എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാവുന്നതാണ്. ഉപഭോക്താക്കള്‍ ബാങ്കുകള്‍ സന്ദര്‍ശിക്കുമ്പോള്‍ എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളും എടുക്കേണ്ടതാണെന്ന് ലീഡ് ബാങ്ക് മാനേജര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com