'പീടിക'; നിത്യോപയോഗ സാധനങ്ങളും മരുന്നും വീട്ടുപടിക്കല്‍, ഉപയോഗപ്രദമായ ആപ്പ് 

വീട്ടിലിരിക്കുന്നവര്‍ക്ക് നിത്യോപയോഗ സാധനങ്ങളും മരുന്നും എത്തിക്കാന്‍  മൊബൈല്‍ ആപ്പ് ഒരുക്കി പിണറായി  പഞ്ചായത്തും ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയും
'പീടിക'; നിത്യോപയോഗ സാധനങ്ങളും മരുന്നും വീട്ടുപടിക്കല്‍, ഉപയോഗപ്രദമായ ആപ്പ് 

കണ്ണൂര്‍: വീട്ടിലിരിക്കുന്നവര്‍ക്ക് നിത്യോപയോഗ സാധനങ്ങളും മരുന്നും എത്തിക്കാന്‍  മൊബൈല്‍ ആപ്പ്  ഒരുക്കി പിണറായി  പഞ്ചായത്തും ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയും. പിണറായി, ധര്‍മടം ,കോട്ടയം, വേങ്ങാട് പഞ്ചായത്തുകളിലെ വീടുകളില്‍ കഴിയുന്നവര്‍ അവശ്യ സാധനങ്ങള്‍ക്ക്  'പീടിക' എന്ന ആപ്പിലൂടെ ഓര്‍ഡര്‍ ചെയ്താല്‍  സാധനങ്ങള്‍ വീട്ടുപടിക്കല്‍ എത്തും.

ഇതുവരെ 362 കുടുംബങ്ങള്‍ക്ക്  ആപ്പിലൂടെ സേവനം നല്‍കി. ആപ്പില്‍ മൂന്ന് ഓപ്ഷനുകള്‍ ഉണ്ട്: എമര്‍ജന്‍സി , ഭക്ഷണം , മെഡിക്കല്‍. മൂന്നിനും പ്രത്യേക ബട്ടണ്‍   ഒരുക്കിയിട്ടുണ്ട്. ഉച്ചയ്ക്കു മൂന്നിനു ശേഷം വരുന്ന ഓര്‍ഡുകള്‍  പിറ്റേ ദിവസം രാവിലെ  തന്നെ വീട്ടിലെത്തിക്കും. 

സാധനങ്ങള്‍ വീടുകളില്‍ എത്തിക്കാന്‍ പഞ്ചായത്തുകളിലെ  ഓരോ വാര്‍ഡിലും രണ്ടു വീതം ഡിവൈഎഫ്‌ഐ വോളന്റിയര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പലചരക്ക്, പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, സാനിറ്ററി എന്നിവയെല്ലാം തരംതിരിച്ചു വാങ്ങാനുള്ള സൗകര്യവും, മരുന്നുകള്‍ എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ ഡോക്ടറുടെ കുറിപ്പടി വാട്‌സാപ് വഴി അയയ്ക്കാനുള്ള സൗകര്യവും ആപ്പിലുണ്ട്. കൂടാതെ അത്യാവശ്യഘട്ടങ്ങളില്‍ വിളിക്കാനുള്ള എമര്‍ജന്‍സി നമ്പറും ഭക്ഷണത്തിനായി വിളിക്കേണ്ട നമ്പറും നല്‍കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com