അബുദാബി: കോവിഡ് 19 ബാധിച്ച് ഗള്‍ഫില്‍ രണ്ട് മലയാളികള്‍ മരിച്ചു. കൊല്ലം കടയ്ക്കല്‍ ചിതര സ്വദേശി ദിലീപ് കുമാര്‍ ആണ് ദുബായില്‍ മരിച്ചത്. 56 വയസ്സായിരുന്നു. മലപ്പുറം പുറത്തൂര്‍ സ്വദേശി കുഞ്ഞുമോന് അബുദാബിയില്‍ അന്തരിച്ചു. 55 വയസായിരുന്നു.
ദല്‍മയില്‍ മത്സ്യവ്യാപാര തൊഴിലാളിയായിരുന്നു കുഞ്ഞുമോന്. ഇരുവരുടെയും മൃതദേഹങ്ങള്‍ അവിടെ തന്നെ സംസ്കരിക്കും. ഇതോടെ കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മരിക്കുന്ന മലയാളികളുടെ എണ്ണം എട്ടായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ