1,709 കി​ലോ കേടായ മത്സ്യം പിടികൂടി; ര​ണ്ടാ​ഴ്ചയ്ക്കിടെ നശിപ്പിച്ചത് 115 ടൺ 

ഇന്ന് 88 കി​ലോ മ​ത്സ്യ​വു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്
1,709 കി​ലോ കേടായ മത്സ്യം പിടികൂടി; ര​ണ്ടാ​ഴ്ചയ്ക്കിടെ നശിപ്പിച്ചത് 115 ടൺ 

തി​രു​വ​ന​ന്ത​പു​രം: ഓ​പ്പ​റേ​ഷ​ന്‍ സാ​ഗ​ര്‍​റാ​ണി​യു​ടെ ഭാ​ഗ​മാ​യി സംസ്ഥാനത്ത് ഇന്നും ഇന്നലെയുമായി പിടികൂടിയത് 1,797 കി​ലോ കേടായ മത്സ്യം. ഇന്നലെ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ 1,709 കി​ലോ മ​ത്സ്യ​വും ഇന്ന് 88 കി​ലോ മ​ത്സ്യ​വു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. 

ഇ​തോ​ടെ ര​ണ്ടാ​ഴ്ചയ്ക്കിടെ പ​രി​ശോ​ധ​ന​ക​ളി​ല്‍ 1,15,516 കി​ലോ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ മ​ത്സ്യ​മാ​ണ് പി​ടി​കൂ​ടി ന​ശി​പ്പി​ച്ച​ത്. ചെ​ക്ക് പോ​സ്റ്റു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ​രി​ശോ​ധ​ന​ക​ള്‍ ലോ​ക്ക്ഡൗ​ണ്‍ തീ​രു​ന്ന​തു​വ​രെ തു​ട​രാ​ന്‍ ഭ​ക്ഷ്യ​സു​ര​ക്ഷ ക​മ്മീ​ഷ​ണ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യെന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ കെ ഷൈ​ല​ജ പ​റ​ഞ്ഞു. ഭ​ക്ഷ്യ സു​ര​ക്ഷ, പൊ​ലീ​സ്, റ​വ​ന്യൂ, ഫു​ഡ് സേ​ഫ്റ്റി, ഫി​ഷ​റീ​സ് എ​ന്നി വ​കു​പ്പു​ക​ൾ സം​യു​ക്ത​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com