‘ഇപ്പോൾ എനിക്ക് ഒന്നും പറയാനില്ല’, സ്പ്രിം​ഗ്ളർ വിവാദത്തിൽ പ്രതികരിക്കാതെ യെച്ചൂരി ; കേരള നേതൃത്വത്തോട് വിശദീകരണം തേടി

കേരളത്തിൽനിന്നു ലഭിച്ച വിശദീകരണം അവെയ്‌ലബിൾ പൊളിറ്റ് ബ്യൂറോ കഴിഞ്ഞ ദിവസം ചർച്ച ചെയ്തിരുന്നു
‘ഇപ്പോൾ എനിക്ക് ഒന്നും പറയാനില്ല’, സ്പ്രിം​ഗ്ളർ വിവാദത്തിൽ പ്രതികരിക്കാതെ യെച്ചൂരി ; കേരള നേതൃത്വത്തോട് വിശദീകരണം തേടി

ന്യൂഡൽഹി : സ്പ്രിം​ഗ്ളർ വിവാദത്തിൽ പ്രതികരിക്കാതെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.  ‘‘ഇപ്പോൾ എനിക്ക് ഒന്നും പറയാനില്ല.
പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ ചേരും. അതിനു ശേഷം പാർട്ടി നിലപാട് സംബന്ധിച്ച് പ്രസ്താവനയിറക്കും’’ പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട് യച്ചൂരി പറഞ്ഞു.

സ്പ്രിം​ഗ്ളർ വിവാദത്തിൽ സിപിഎം കേരള നേതൃത്വം നൽകിയ വിശദീകരണം കേന്ദ്ര നേതൃത്വം തള്ളിക്കളഞ്ഞതായി റിപ്പോർട്ടുണ്ട്.  സംസ്ഥാന സർക്കാരിന്റെ നിലപാടാണ് പാർട്ടി നേതൃത്വം നൽകിയത്. ഇതു പോരായെന്നും,  പാർട്ടിയുടെ നിലപാട് വ്യക്തമാക്കണമെന്നും കേന്ദ്ര നേതൃത്വം നിർദേശിച്ചു എന്നുമാണ് സൂചന. കേരളത്തിൽനിന്നു ലഭിച്ച വിശദീകരണം അവെയ്‌ലബിൾ പൊളിറ്റ് ബ്യൂറോ കഴിഞ്ഞ ദിവസം ചർച്ച ചെയ്തിരുന്നു.

അതേസമയം  കോവിഡിനെ ഫലപ്രദമായി നേരിട്ടതിൽ സർക്കാരിനു സൽപ്പേരു കിട്ടാൻ പാടില്ലെന്നു കരുതുന്നവരാണ് അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇപ്പോൾ വിവാദങ്ങളുടെ പുറകെ പോകേണ്ട സമയമല്ല. അതു ജനങ്ങൾ കാണുകയും വിലയിരുത്തുകയും ചെയ്യും. അതിനെ അവഗണിച്ചു തള്ളാനാണ് ഉദ്ദേശിക്കുന്നതെന്നും ‘നാം മുന്നോട്ടി’ൽ മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com