ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയാല്‍ അറസ്റ്റ് : മുന്നറിയിപ്പുമായി ഐ ജി അശോക് യാദവ്

ജനങ്ങള്‍ പുറത്തിറങ്ങി നടക്കുന്നത് ഒഴിവാക്കാനായി ട്രിപ്പിള്‍ ലോക്ക് നിയന്ത്രണമാണ് നടപ്പാക്കുന്നത്
ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയാല്‍ അറസ്റ്റ് : മുന്നറിയിപ്പുമായി ഐ ജി അശോക് യാദവ്

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്. കോവിഡ് രോഗബാധ രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുമെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു. ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് ഐജി അശോക് യാദവ് അറിയിച്ചു.

ജനങ്ങള്‍ പുറത്തിറങ്ങി നടക്കുന്നത് ഒഴിവാക്കാനായി ട്രിപ്പിള്‍ ലോക്ക് നിയന്ത്രണമാണ് നടപ്പാക്കുന്നത്. നിയന്ത്രണങ്ങളുടെ മേല്‍നോട്ട ചുമതല ഐജി അശോക് യാദവിനാണ് നല്‍കിയിട്ടുള്ളത്. ജില്ലയെ മൂന്ന് മേഖലകളായി തിരിച്ച് നിരീക്ഷണ ചുമതല മൂന്ന് എസ്പിമാര്‍ക്ക് നല്‍കിയിട്ടുണ്ട്.

തലശ്ശേരിയില്‍ അരവിന്ദ് സുകുമാര്‍, കണ്ണൂരില്‍ യതീഷ് ചന്ദ്ര, തളിപ്പറമ്പില്‍ നവനീത് ശര്‍മ്മ എന്നിവര്‍ക്കാണ് ചുമതല നല്‍കിയിട്ടുള്ളത്. റോഡില്‍ നിയന്ത്രണം ലംഘിച്ച് ഇറങ്ങുന്നവരെ പിടികൂടി ക്വാറന്റൈനില്‍ ആക്കാനാണ് പൊലീസിന്റെ തീരുമാനം.

അതിര്‍ത്തി മേഖലകളില്‍ നിരീക്ഷണം ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. അനാവശ്യമായി റോഡില്‍ ഇറങ്ങുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം അടക്കം കേസെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com