ഡോക്ടര്‍ക്ക് കോവിഡ്; ഇടുക്കി ഏലപ്പാറ പ്രാഥമിക ആരോഗ്യകേന്ദ്രം അടച്ചു;  ഇന്നും ഡ്യൂട്ടിക്കെത്തി; പരിശോധിച്ച രോഗികളെ നിരീക്ഷിക്കും

ഇടുക്കി ഏലപ്പാറ പ്രാഥമിക ആരോഗ്യകേന്ദ്രം താല്‍ക്കാലികമായി അടയ്ക്കും
ഡോക്ടര്‍ക്ക് കോവിഡ്; ഇടുക്കി ഏലപ്പാറ പ്രാഥമിക ആരോഗ്യകേന്ദ്രം അടച്ചു;  ഇന്നും ഡ്യൂട്ടിക്കെത്തി; പരിശോധിച്ച രോഗികളെ നിരീക്ഷിക്കും


ഇടുക്കി:  ഇടുക്കി ഏലപ്പാറ പ്രാഥമിക ആരോഗ്യകേന്ദ്രം താല്‍ക്കാലികമായി അടയ്ക്കും.  കോവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍ ഇന്ന് ഡ്യൂട്ടിക്കെത്തിയിരുന്നു.  ഡോക്ടറുമായി ബന്ധപ്പെട്ട ആരോഗ്യപ്രവര്‍ത്തകരെയും നിരീക്ഷണത്തിലാക്കും.

ഏപ്രില്‍ 15 മുതല്‍ കോവിഡ് സ്ഥിരീകരിച്ച വനിതാ ഡോക്ടര്‍ പരിശോധിച്ച രോഗികളുടെ കണക്കെടുപ്പുകള്‍ പുരോഗമിക്കുകയാണ്. കൂടാതെ ഡോക്ടര്‍മായി സമ്പര്‍ക്കം പുലര്‍ത്തിയ മറ്റ് ഡോക്ടര്‍മാര്‍ പരിശോധിച്ച രോഗികളുടെയും സ്രവം പരിശോധിക്കാനുമാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

സംസ്ഥാനത്ത് ഇന്ന്  11 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇടുക്കിയില്‍ ഒരു ഡോക്ടര്‍ ഉള്‍പ്പെടെ ആറുപേര്‍ക്കും കോട്ടയത്ത് രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കുമാണ് രോഗബാധ. ഇടുക്കിയില്‍ രോഗം ബാധിച്ചവരില്‍ ഒരാള്‍ വിദേശത്തുനിന്നും രണ്ടുപേര്‍ തമിഴ്‌നാട്ടില്‍ നിന്നുമെത്തിയവരാണ്. കോട്ടയത്ത് നാലുപേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് കോവിഡ് ബാധിച്ചത്. അതിനിടെ സംസ്ഥാനത്ത് മൂന്നിടങ്ങള്‍ കൂടി ഹോട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. ചാത്തന്നൂര്‍, ശാസ്താംകോട്ട, കോട്ടയം ജില്ലയിലെ മണര്‍കാട് എന്നിവയാണ് പുതിയ ഹോട്‌സ്‌പോട്ടുകള്‍.  തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓരോരുത്തര്‍വീതം നാലുപേര്‍ ഇന്ന് രോഗമുക്തരായി. ഇപ്പോള്‍ 123 പേരാണ് ചികില്‍സയിലുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com