അമ്മയുടെ സമ്പാദ്യപ്പെട്ടി, തുറന്നുപോലും നോക്കാതെ ദുരിതാശ്വാസനിധിയിലേക്ക്

അമ്മയുടേതായി ശേഷിച്ച സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തിരിക്കുകയാണ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ
അമ്മയുടെ സമ്പാദ്യപ്പെട്ടി, തുറന്നുപോലും നോക്കാതെ ദുരിതാശ്വാസനിധിയിലേക്ക്

മ്മ വിടപറഞ്ഞിട്ട് രണ്ട് വർഷം കഴിഞ്ഞെങ്കിലും അമ്മയുടെ ജീവിത സമ്പാദ്യമായിരുന്നു ആ പെട്ടി ഇതുവരെ തുറന്നുനോക്കിയിരുന്നില്ല മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. സംസ്ഥാനം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്ന ഈ സാഹചര്യത്തിൽ അമ്മയുടേതായി ശേഷിച്ച സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തിരിക്കുകയാണ് അദ്ദേഹം. 

നാണയത്തുട്ടുകളും നോട്ടുകളുമാണ് മന്ത്രിയുടെ അമ്മ പാർവതിയമ്മയുടെ പെ‌ട്ടിയിലുണ്ടായിരുന്നത്. താഴിട്ടു പൂട്ടിയിരുന്ന പെട്ടി താൻ തുറന്നു നോക്കിയിരുന്നില്ലെന്നും അതുപോലെതന്നെയാണ് കൈമാറിയത് എന്നുമാണ് മന്ത്രി വ്യക്തമാക്കിയത്. എത്ര രൂപയാണ് ആ പെട്ടിയിലുള്ളത് എന്ന് അറിയില്ലെങ്കിലും നിധി പോലെ കരുതിയ ആ പെട്ടികൾ ഇത്രയും നൻമയുള്ള കാര്യത്തിനായി ഉപയോഗപ്പെടട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിക്ക് നേരിട്ടാണ് കടന്നപ്പള്ളി രാമചന്ദ്രൻ അമ്മയുടെ സമ്പാദ്യപ്പെട്ടി കൈമാറിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com