ദുബായ് : ഗള്‍ഫില്‍ കോവിഡ് ബാധിച്ച് നാലു മലയാളികള്‍ കൂടി മരിച്ചു. പത്തനംതിട്ട ഇടയാറന്മുള സ്വദേശി രാജേഷ് കുട്ടപ്പന്, തൃശൂര്‍ വലപ്പാട് സ്വദേശി അബ്ദുള്ള ഗഫൂര്‍ എന്നിവര്‍ കുവൈറ്റില്‍ കൊറോണ ബാധിച്ച് മരിച്ചു.
തൃശൂര്‍ തിരുവന്ത്ര സ്വദേശി പി കെ കരീം ഹാജി അബുദാബിയില്‍ മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി പ്രിന്‍സി റോയ് മാത്യുവാണ് (46) മരിച്ച മറ്റൊരാള്‍.
അബുദാബിയില്‍ കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്നു പ്രിന്‍സി. പത്തനംതിട്ട കോഴഞ്ചേരി പേള്റീന വില്ലയില്‍ റോയ്മാത്യുവിന്റെ ഭാര്യയാണ് പ്രിന്‍സി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ