കോട്ടയം : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ഇടുക്കി ജില്ലയിലെ എസ്ഐയാണ് മരിച്ചത്. ഇടുക്കി ജില്ലയിലെ സ്പെഷൽ ബ്രാഞ്ച് എസ്ഐ അജിതനാണ് മരിച്ചത്. 55 വയസ്സായിരുന്നു.
കോട്ടയം മെഡിക്കൽ കോളജിൽ വെച്ച് രാത്രി 11.45 ഓടെയാണ് അജിതൻ മരിച്ചത്. ഹൃദ്രോഗബാധിതനും പ്രമേഹ രോഗിയുമായിരുന്നു. ബുധനാഴ്ചയാണ് ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുന്നത്.
കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇടുക്കി മെഡിക്കൽ കോളജിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് രോഗം കൂടിയതോടെയാണ് കോട്ടയത്തേക്ക് മാറ്റിയത്. ഇദ്ദേഹത്തിന് ആന്റി വൈറൽ ചികിൽസയും പ്ലാസ്മ തെറാപ്പിയും അടക്കം നൽകിയിരുന്നു.
വിദഗ്ധമായ എല്ലാ ചികിൽസയും നൽകിയിട്ടും അജിതൻരെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല എന്ന് ാശുപത്രി അധികൃതർ സൂചിപ്പിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പൊലീസ് ഉദ്യോഗസ്ഥൻ കോവിഡ് ബാധിച്ച് മരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ