എഫ്‌സിഐ ഗോഡൗണില്‍ ഏഴുപേര്‍ക്ക് കോവിഡ് ; പൊലീസ് ആസ്ഥാനത്ത് ഒരു എസ്‌ഐക്ക് കൂടി രോഗബാധ, നാളെയും തുറക്കില്ല

അഞ്ച് ലോറി ഡ്രൈവര്‍മാര്‍ക്കും രണ്ട് ചുമട്ടുതൊഴിലാളികള്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്
എഫ്‌സിഐ ഗോഡൗണില്‍ ഏഴുപേര്‍ക്ക് കോവിഡ് ; പൊലീസ് ആസ്ഥാനത്ത് ഒരു എസ്‌ഐക്ക് കൂടി രോഗബാധ, നാളെയും തുറക്കില്ല


തിരുവനന്തപുരം : തിരുവനന്തപുരം കഴക്കൂട്ടത്ത് എഫ്‌സിഐ ഗോഡൗണില്‍ ഏഴുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ച് ലോറി ഡ്രൈവര്‍മാര്‍ക്കും രണ്ട് ചുമട്ടുതൊഴിലാളികള്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.  

ഗോഡൗണില്‍ ഇന്നു നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. 74 പേരെയാണ് പരിശോധനയ്ക്ക് വിധേയനാക്കിയത്. 

അതേസമയം കൊല്ലം ജില്ലയിലെ കടയ്ക്കലില്‍ ഒരു പൊലീസുകാരന് കൂടി കോവിഡ് സ്ഥിരീകരിച്ചു. കടയ്ക്കല്‍ സ്‌റ്റേഷനിലെ എഎസ്‌ഐയ്ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. മടത്തറ പിക്കറ്റ് പോയിന്റിലാണ് ഇദ്ദേഹം ഡ്യൂട്ടി ചെയ്തിരുന്നത്.

പൊലീസ് ആസ്ഥാനത്ത് ഒരു എസ്ഐക്ക് കൂടി രോ​ഗബാധ സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് പൊലീസ് ആസ്ഥാനം നാളെയും തുറക്കില്ല. അവശ്യ സാഹചര്യങ്ങൾക്ക് വേണ്ടിയുള്ള കൺട്രോൾ റൂം മാത്രമായിരിക്കും പ്രവർത്തിക്കുക. 

റിസപ്ഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് വഴുതക്കാടുള്ള പൊലീസ് ആസ്ഥാനം ഓഗസ്റ്റ് ഒന്നിന് അടച്ചത്. പത്തനംതിട്ട ജില്ലയിലെ അടൂരിൽ ഇൻസ്പെക്ടർ അടക്കം നാല് എക്സൈസ് ഉദ്യോ​ഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് എക്സൈസ് ഓഫീസ് അടച്ചു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com