സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം ; ചികില്‍സയിലിരുന്ന കാസര്‍കോട്, തിരുവനന്തപുരം സ്വദേശികള്‍ മരിച്ചു

സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം ; ചികില്‍സയിലിരുന്ന കാസര്‍കോട്, തിരുവനന്തപുരം സ്വദേശികള്‍ മരിച്ചു

കാസര്‍കോട് ചാലിങ്കല്‍ സ്വദേശി പി. ഷംസുദ്ദീനാണ് മരിച്ചത്. 53 വയസ്സായിരുന്നു


തിരുവനന്തപുരം : കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇന്ന് രണ്ടു മരണം. കാസര്‍കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. കാസര്‍കോട് ചാലിങ്കല്‍ സ്വദേശി പി. ഷംസുദ്ദീനാണ് മരിച്ചത്. 53 വയസ്സായിരുന്നു.

പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. ഗുരുതര വൃക്കരോഗവും ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. 

തിരുവനന്തപുരത്ത് അഞ്ചുതെങ്ങ് സ്വദേശി പോള്‍ ജോസഫാണ് മരിച്ചത്. 70 വയസ്സായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com