മഴ കനത്തു; കൊച്ചിയില്‍ വീട് ഇടിഞ്ഞുവീണു

സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫൈര്‍ഫോര്‍സ് സംഘം സ്ഥലത്തെത്തി. 
മഴ കനത്തു; കൊച്ചിയില്‍ വീട് ഇടിഞ്ഞുവീണു

കൊച്ചി: കനത്ത മഴയില്‍ കൊച്ചി കരിത്തല റോഡില്‍ വീട് ഇടിഞ്ഞ് വീണു. ആള്‍ത്താമസമില്ലാത്ത വീടാണ് തകര്‍ന്നത്, ആര്‍ക്കും പരുക്കില്ല. വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം നടന്നത്. സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫൈര്‍ഫോര്‍സ് സംഘം സ്ഥലത്തെത്തി. 

കാലപ്പഴക്കം മൂലമാണ് കെട്ടിടം തകര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. കാലവര്‍ഷം തുടങ്ങിയത് മുതല്‍ ജില്ലയില്‍ വിവിധയിടങ്ങളിലായി ആറ് വീടുകള്‍ തകര്‍ന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com