ബാങ്കുകളില്‍ കര്‍ശന നിയന്ത്രണം; അക്കൗണ്ട് നമ്പറിന്റെ അവസാന അക്കം അനുസരിച്ച് സമയക്രമീകരണം

വായ്പയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും മറ്റ് ബാങ്ക് ഇടപാടികള്‍ക്കും നിയന്ത്രണം ബാധകമല്ല
ബാങ്കുകളില്‍ കര്‍ശന നിയന്ത്രണം; അക്കൗണ്ട് നമ്പറിന്റെ അവസാന അക്കം അനുസരിച്ച് സമയക്രമീകരണം

തിരുവനന്തപുരം : കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലും ഓണത്തിരക്കും കണക്കിലെടുത്ത് ബാങ്കുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. തിങ്കളാഴ്ച മുതലാണ് നിയന്ത്രണം നിലവില്‍ വരിക. അക്കൗണ്ട് നമ്പറിന്റെ അവസാന അക്കം അനുസരിച്ച് സമയക്രമീകരണം ഏര്‍പ്പെടുത്തി.

സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിയുടേതാണ് തീരുമാനം. ബാങ്കുകളില്‍ ഏര്‍പ്പെടുത്തിയ സമയക്രമീകരണം ഇങ്ങനെയാണ്. 0,1,2,3 എന്നീ നമ്പറുകളില്‍ അക്കൗണ്ടുകള്‍ അവസാനിക്കുന്നവര്‍ക്ക് രാവിലെ 10 മുതല്‍ 12 മണി വരെയാണ് അനുമതി. 

4,5,6,7 എന്നീ നമ്പറുകളില്‍ അവസാനിക്കുന്ന അക്കൗണ്ട് ഉടമകല്‍ക്ക് ഉച്ചയ്ക്ക് 12 മണി മുതല്‍ രണ്ടു മണിവരെയാണ് സന്ദര്‍ശന സമയം. 8,9 എന്നീ നമ്പറുകളില്‍ അക്കൗണ്ട് അവസാനിക്കുന്നവര്‍ക്ക് 2.30 മുതല്‍ നാലു മണി വരെ ഇടപാടികള്‍ക്കായി ബാങ്കുകളിലെത്താം. വായ്പയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും മറ്റ് ബാങ്ക് ഇടപാടികള്‍ക്കും നിയന്ത്രണം ബാധകമല്ല. അടുത്തമാസം 9 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com