ടെറസിൽ പച്ചക്കറിക്കിടയിൽ കഞ്ചാവ് കൃഷി; വിൽപ്പന; മലപ്പുറത്ത് എൻജിനീയറിങ് ബിരുദധാരി അറസ്റ്റിൽ

പ്ലാസ്റ്റിക് പാത്രത്തിൽ 55 എണ്ണവും മറ്റൊരിടത്ത് പച്ചക്കറികൾക്കിടയിലായി 2 എണ്ണവുമായിരുന്നു
ടെറസിൽ പച്ചക്കറിക്കിടയിൽ കഞ്ചാവ് കൃഷി; വിൽപ്പന; മലപ്പുറത്ത് എൻജിനീയറിങ് ബിരുദധാരി അറസ്റ്റിൽ

മലപ്പുറം: വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയ യുവാവ് അറസ്റ്റില്‍. ഉപ്പട ഗ്രാമം കടവിലെ അരുണിനെ (30) ആണ് അറസ്റ്റ് ചെയ്തത്. 57 ചെടികളാണുണ്ടായിരുന്നത്. പ്ലാസ്റ്റിക് പാത്രത്തില്‍ 55 എണ്ണവും മറ്റൊരിടത്ത് പച്ചക്കറികള്‍ക്കിടയിലായി 2 എണ്ണവുമായിരുന്നു. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് പൊലീസ് വീട്ടിലെത്തിയത്. ഈ സമയത്ത് അരുണ്‍ വീട്ടിലുണ്ടായിരുന്നു.

പൊലീസ് വീടിന്റെ മുകളിലേക്ക് കയറിയപ്പോള്‍ അരുണ്‍ ഓടിപ്പോയി കഞ്ചാവ് ചെടികള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പിടിച്ചു മാറ്റുകയായിരുന്നു. എന്‍ജിനീയറിങ് ബിരുദധാരിയായ അരുണിനെ കഞ്ചാവ് ഉപയോഗിച്ചതിന് പൊലീസ് പിടികൂടിയിട്ടുണ്ട്. അരുണ്‍ കഞ്ചാവ് വില്‍പനയും നടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് നിരീക്ഷിടെറസില്‍ കഞ്ചാവ് കൃഷി ച്ചുവരികയായിരുന്നു.

പോത്തുകല്‍ എസ്‌ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. പോത്തുകല്ലില്‍ പുഴയോരത്ത് കഞ്ചാവുചെടി കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ടെറസില്‍ വളര്‍ത്തിയ കഞ്ചാവ് ചെടി കണ്ടെത്തിയത്.

അരുണ്‍കുമാര്‍ തൃശൂരില്‍ ഡയറി ഫാം നടത്തിവരികയാണ്. ഇതിനിടയിലാണ് വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി നടത്തിയത്. കഞ്ചാവ് തൈകളും കോടതിയില്‍ ഹാജരാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com