കേരളത്തില്‍ എന്താണ് നടക്കുന്നതെന്ന് സിബിഎസ്ഇ അറിയുന്നുണ്ടോ?; വിദ്യാര്‍ഥികള്‍ക്ക് ഒരുവര്‍ഷം നഷ്ടപ്പെട്ടതില്‍ ഇടപെട്ട് ഹൈക്കോടതി

കേരളത്തില്‍ എന്താണ് നടക്കുന്നതെന്ന് സിബിഎസ്ഇ അറിയുന്നുണ്ടോ?; വിദ്യാര്‍ഥികള്‍ക്ക് ഒരുവര്‍ഷം നഷ്ടപ്പെട്ടതില്‍ ഇടപെട്ട് ഹൈക്കോടതി

വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സാഹചര്യമുണ്ടോയെന്ന് പരിശോധിക്കണമെന്നും കോടതി

കൊച്ചി: തോപ്പുംപടി അരൂജാ സ്‌കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന സാഹചര്യത്തില്‍ രേഖകളുമായി നാളെ ഹാജരാകാന്‍ സിബിഎസ്ഇ മേഖലാ ഡയറക്ടറിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. . ഡല്‍ഹിയില്‍ ഇരിക്കുന്നവര്‍ കേരളത്തില്‍ നടക്കുന്നതെന്താണെന്ന്  അറിയണമെന്ന് കോടതി ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സാഹചര്യമുണ്ടോയെന്ന് പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നു സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി സിബിഎസ്ഇ മേഖലാ ഡയറക്ടടറെ വിളിച്ച് വരുത്താന്‍ തീരുമാനിച്ചത്. വ്യാഴാഴ്ച മേഖലാ ഡയറക്ടര്‍ രേഖകളുമായി ഹാജരാകണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

വിദ്യാഭ്യാസ ഡയറക്ടര്‍, ഡിപിഒ, പോലീസ് എന്നിവരെ കോടതി കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com