പഠിപ്പ് മുടക്കും മാര്‍ച്ചും ഘെരാവോയും വേണ്ട; കലാലയങ്ങളില്‍ സമരം നിരോധിച്ച് ഹൈക്കോടതി ഉത്തരവ്

 കലാലയങ്ങളില്‍ മാര്‍ച്ച്, ഘെരാവോ, പഠിപ്പ് മുടക്ക് എന്നിവ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ്.
പഠിപ്പ് മുടക്കും മാര്‍ച്ചും ഘെരാവോയും വേണ്ട; കലാലയങ്ങളില്‍ സമരം നിരോധിച്ച് ഹൈക്കോടതി ഉത്തരവ്

കൊച്ചി:  കലാലയങ്ങളില്‍ മാര്‍ച്ച്, ഘെരാവോ, പഠിപ്പ് മുടക്ക് എന്നിവ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ്. വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തനങ്ങള്‍ കലാലയ പ്രവര്‍ത്തനങ്ങളെ ബാധിക്കരുത്. സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ഉത്തരവ് ബാധകമാണ്. വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ റാന്നിയിലെ രണ്ടു സ്‌കൂളുകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. 

സമരത്തിനോ പഠിപ്പ് മുടക്കിനോ ആരേയും പ്രേരിപ്പിക്കരുത്. കലാലയങ്ങളില്‍ പഠിപ്പ് തടസ്സപ്പെടുത്തിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ പാടില്ല. പഠിക്കാന്‍ വരുന്ന വിദ്യാര്‍ത്ഥിക്ക് മൗലികാവകാശമുണ്ട്. ഒരു വിദ്യാര്‍ത്ഥിയുടെ പഠനാവകാശത്തെ തടസ്സപ്പെടുത്താന്‍ മറ്റൊരു വിദ്യാര്‍ത്ഥിക്ക് അവകാശമില്ല. കോടതി ഉത്തരവുകള്‍ക്ക് വിപരീതമായി പ്രവര്‍ത്തനങ്ങളുണ്ടായാല്‍ അധികൃതര്‍ക്ക് നടപടി സ്വീകരിക്കാം. പൊലീസിനെ വിളിച്ചു വരുത്തി കലാലയത്തിലെ സമാധാനാന്തരീക്ഷം സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കാമെന്നും ഉത്തരവില്‍ പറയുന്നു. പക്ഷേ സമാധാനപരമായ ചര്‍ച്ചകള്‍ നടത്താമെന്നും കോടതി വ്യക്തമാക്കി. 

നേരത്തെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കണമെന്ന് കോടതി ഉത്തരവിറക്കിയിരുന്നു. ഉത്തരവ് ലംഘിക്കുന്നെന്നും സമരങ്ങള്‍ കാരണം പഠന ദിവസങ്ങള്‍ നഷ്ടപ്പെടുന്നെന്നും കാണിച്ചാണ് സ്‌കൂളുകള്‍ കോടതിയെ സമീപിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com