ഇടുക്കി: ചാക്കിൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം സ്വന്തം പിതാവിന്റെതാണെന്നറിയാതെ കണ്ടു മടങ്ങി മകൾ ഉഷ തമ്പിദുരൈ. മറയൂർ ബാബുനഗറിൽ വൈദ്യുത ഓഫിസിന് പിൻവശത്താണ് മൃതദേഹം കണ്ടെത്തിയത്. 70 വയസ്സ് പ്രായമുള്ള മാരിയപ്പനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മറയൂർ ബാബുനഗറിൽ മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റും നിലവിലെ പഞ്ചായത്ത് അംഗവുമാണ് ഉഷാ തമ്പിദുരൈ. രാവിലെ നാട്ടുകാർക്കൊപ്പം ഉഷയും മൃതദേഹം കണ്ടെങ്കിലും ഗുരുതരമായി പരുക്കേൽപിച്ചിരുന്നതിനാൽ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ഒരു മണിക്കൂറിനുശേഷം പൊലീസ് മൃതദേഹത്തിന്റെ ഫോട്ടോ കാണിച്ചപ്പോഴാണ് തന്റെ പിതാവാണെന്ന് ഉഷ തിരിച്ചറിഞ്ഞത്.
ശരീരമാസകലം വെട്ടും കുത്തും ഏറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ കേസിൽ ഫോറൻസിക് വിദഗ്ധരെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. 2 മാസത്തിനിടെ ഇത് ഏഴാമത്തെ കൊലപാതകക്കേസാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ജനുവരിയിൽ 3 കേസുകളും ഈ മാസം 4 കേസുകളും റിപ്പോർട്ട് ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ