പാലക്കാട് : അട്ടപ്പാടി ചെമ്മണ്ണൂരില്‍ വനംവകുപ്പിന്റെ വാഹനം പുഴയിലേക്ക് മറിഞ്ഞ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന റേഞ്ച് ഓഫീസറും മരിച്ചു. റേഞ്ച് ഓഫീസര്‍ ഷര്‍മിള ജയറാം (32) ആണ് മരിച്ചത്. അപകടത്തില്‍ ഇതോടെ മരണം രണ്ടായി. നേരത്തെ വാഹനത്തിന്റെ ഡ്രൈവര്‍ മുക്കോലി സ്വദേശി ഉബൈദ് അപകടത്തിന്റെ പിറ്റേന്നുതന്നെ മരിച്ചിരുന്നു.
മുക്കാലി സ്വദേശിയായ ഉബൈദ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലുമായി ചികില്‍സയിലിരിക്കെയാണ് മരിച്ചത്. കഴിഞ്ഞ 24 ന് വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. ചെമ്മണൂരിലെ ഭവാനി പുഴക്ക് കുറുകെയുളള വീതികുറഞ്ഞതും കൈവരി ഇല്ലാത്തതുമായ പാലത്തില്‍ നിന്ന് വനംവകുപ്പിന്റെ ജീപ്പ് പുഴയിലേക്ക് മറിയുകയായിരുന്നു. പത്തടിയിലേറെ വെളളമുണ്ടായിരുന്ന പുഴയിലേക്ക് താഴ്ന്നുപോയ വാഹനത്തില്‍ നിന്നും ഏറെ ശ്രമകരമായാണ് ഇരുവരെയും പുറത്തെടുത്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ