തിരുവനന്തപുരത്ത് ഫുഡ് ഡെലിവറി ബോയിക്ക് കോവിഡ്; ഇന്ന് 16പേര്‍ക്ക് രോഗം

കുന്നത്തുകാല്‍, എരവൂര്‍ സ്വദേശിയായ 37 കാരന്‍ പാളയം മത്സ്യ മാര്‍ക്കറ്റിന്റെ പിന്നിലെ ലോഡ്ജിലായിരുന്നു താമസം.
തിരുവനന്തപുരത്ത് ഫുഡ് ഡെലിവറി ബോയിക്ക് കോവിഡ്; ഇന്ന് 16പേര്‍ക്ക് രോഗം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 16പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സൊമാറ്റോ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സ്ഥാപനത്തില്‍ ഡെലിവറി ബോയി ആയി ജോലി ചെയ്യുന്നയാള്‍ക്കും രോഗം സ്ഥിരീകരിച്ചു.

കുന്നത്തുകാല്‍, എരവൂര്‍ സ്വദേശിയായ 37 കാരന്‍ പാളയം മത്സ്യ മാര്‍ക്കറ്റിന്റെ പിന്നിലെ ലോഡ്ജിലായിരുന്നു താമസം.  പാളയം പരിസരത്ത് ഇദ്ദേഹം ഭക്ഷണവിതരണം നടത്തിയിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് സ്വയം വീട്ടുനിരീക്ഷണത്തിലായി. ജൂലൈ ഒന്നിന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരം


1. റിയാദില്‍ നിന്ന് ജൂലൈ ഏഴിന് തിരുവനന്തപുരത്തെത്തിയ മലയം, കുന്നുവിള സ്വദേശിയായ 32 കാരന്‍. രോഗലക്ഷണമുണ്ടായിരുന്നതിനെ തുടര്‍ന്ന് എയര്‍പോര്‍ട്ടില്‍ നിന്നും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചു.

2. സൗദിയില്‍ നിന്നും ജൂണ്‍29ന് തിരുവനന്തപുരത്തെത്തിയ കന്യാകുമാരി, കുഴിവിള സ്വദേശിയായ 51 കാരന്‍. ഗോകുലം മെഡിക്കല്‍ കോളജില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലായിരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചു.

3. തിരുവനന്തപുരം കല്ലാട്ടുമുക്ക് സ്വദേശി 31 കാരന്‍. കുമരിച്ചന്ത മത്സ്യ മാര്‍ക്കറ്റിലെ ജീവനക്കാരന്‍. രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് ജൂലൈ ഒന്നിന് ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലെത്തി കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

4. ദുബായില്‍ നിന്നും ജൂണ്‍ 26ന് തിരുവനന്തപുരത്തെത്തിയ അഞ്ചുതെങ്ങ് സ്വദേശി 26 കാരന്‍. രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് ജൂലൈ ഒന്നിന് കോവിഡ് പരിശോധന നടത്തി.

5. കുന്നത്തുകാല്‍, എരവൂര്‍ സ്വദേശി 37 കാരന്‍. സൊമാറ്റോ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സ്ഥാപനത്തില്‍ ഡെലിവറി ബോയി ആയി ജോലി ചെയ്യുന്നു. പാളയം പരിസരത്ത് ഭക്ഷണവിതരണം നടത്തി. പാളയം മത്സ്യമാര്‍ക്കറ്റിന്റെ പിന്നിലെ ലോഡ്ജിലായിരുന്നു താമസം. രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് സ്വയം വീട്ടുനിരീക്ഷണത്തില്‍ പ്രവേശിച്ചു. ജൂലൈ ഒന്നിന് കോവിഡ് പരിശോധന നടത്തി.

6. പൂന്തുറ പൊലീസ് സ്‌റ്റേഷനു സമീപം താമസിക്കുന്ന 66 കാരന്‍. യാത്രാപശ്ചാത്തലമില്ല. രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് വീട്ടുനിരീക്ഷണത്തിലായിരുന്നു. സഹോദരനൊഴികെ ആരുമായും നേരിട്ടുബന്ധപ്പെട്ടിട്ടില്ല. ജൂലൈ രണ്ടിന് കോവിഡ് പരിശോധന നടത്തി.

7. പൂന്തുറ പൊലീസ് സ്‌റ്റേഷനു സമീപം താമസിക്കുന്ന 27 കാരന്‍. മെഡിക്കല്‍ റെപ്രസന്റേറ്റീവായി ജോലി നോക്കുന്നു. കഴക്കൂട്ടം പരിസരത്തെ ആശുപത്രികളിലും നാലാഞ്ചിറ കെ.ജെ.കെ ആശുപത്രിയിലും സന്ദര്‍ശിച്ചിട്ടുണ്ട്. ജൂലൈ മൂന്നിന് കോവിഡ് പരിശോധന നടത്തി.

8. കുവൈറ്റില്‍ നിന്ന് ജൂണ്‍ 26ന് എത്തിയ തുമ്പ സ്വദേശി 45 കാരന്‍.

9. കുവൈറ്റില്‍ നിന്ന് ജൂണ്‍ 26ന് എത്തിയ കന്യാകുമാരി, തഞ്ചാവൂര്‍ സ്വദേശി 29 കാരന്‍.

10. കുവൈറ്റില്‍ നിന്ന് ജൂണ്‍ 26ന് എത്തിയ കഠിനംകുളം സ്വദേശിനി 62 കാരി. ജൂണ്‍ 26ന് തന്നെ കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

11. ഖത്തറില്‍ നിന്നും ജൂണ്‍ 29ന് നെടുമ്പാശ്ശേരിയില്‍ എത്തിയ വെട്ടുതറ സ്വദേശി.

12. യു.എ.ഇയില്‍ നിന്നും ജൂണ്‍ 29ന് നെടുമ്പാശ്ശേരിയിലെത്തിയ ഇടവ സ്വദേശി 22 കാരന്‍.

13. കുവൈറ്റില്‍ നിന്നും ജൂണ്‍ 29ന് എത്തിയ കഠിനംകുളം സ്വദേശി 39 കാരന്‍.

14. ഖത്തറില്‍ നിന്നും ജൂണ്‍ 25ന് എത്തിയ ആലപ്പുഴ, മാവേലിക്കര സ്വദേശിനി 53 കാരി.

15. കുവൈറ്റില്‍ നിന്നും ജൂണ്‍ 26ന് തിരുവനന്തപുരത്തെത്തിയ കന്യാകുമാരി സ്വദേശിയായ 30 കാരന്‍. ജൂണ്‍ 27ന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

16. കുവൈറ്റില്‍ നിന്നും ജൂണ്‍ 26ന് തിരുവനന്തപുരത്തെത്തിയ ഉഴമലയ്ക്കല്‍ സ്വദേശിയായ 36 കാരന്‍. ജൂണ്‍ 27ന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com